തുരത്തുന്നതിനിടെ എക്സ്കവേറ്റർ തട്ടി പരിക്കേറ്റെന്ന് സംശയം; ‘ചില്ലിക്കൊമ്പൻ’ ചരിഞ്ഞു
text_fieldsമൂന്നാർ: ഫാക്ടറി വളപ്പിൽനിന്ന് ഓടിക്കുന്നതിനിടെ പരിക്കേറ്റ ചില്ലിക്കൊമ്പൻ െചരിഞ്ഞു. കഴിഞ്ഞദിവസം ചെണ്ടുവൈര എസ്റ്റേറ്റിലെ ഫാക്ടറി പരിസരത്തെത്തുകയും തൊഴിലാളികളെ ഏറ നേരം പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്ത കാട്ടാനയാണ് െചരിഞ്ഞത്. തുരത്തുന്നതിനിടെയേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശ്വാസകോശത്തിനേറ്റ പരിക്കാണ് മരണകാരണമായതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. മസ്തിഷ്കഭാഗത്തും പരിക്കുണ്ടായിരുന്നു. ഇതേ തുടർന്ന് ആനയെ ഓടിക്കാനുപയോഗിച്ച എക്സ്കവേറ്ററിെൻറ ൈഡ്രവറെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കരാർ അടിസ്ഥാനത്തിൽ കെ.ഡി.എച്ച്.പി കമ്പനി ഉപയോഗിക്കുന്ന എക്സ്കവേറ്ററാണെത്ര ആനയെ തുരത്താൻ ഉപയോഗിച്ചത്. അലക്ഷ്യമായി ഉപയോഗിച്ചതിനും കാട്ടാനയുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയതിനും കമ്പനി അധികൃതർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഫാക്ടറി പരിസരത്തുനിന്ന് കാട്ടാനയെ ഓടിക്കാൻ എക്സ്കവേറ്റർ അടക്കമാണ് ഉപയോഗിച്ചത്.
തിങ്കളാഴ്ച രാവിലെ ഫാക്ടറി പരിസരത്തെത്തിയ ചില്ലിക്കൊമ്പൻ ഗേറ്റ് തകർത്താണ് അകത്തുകടന്നത്. ഇതോടെ തൊഴിലാളികൽ ഭയന്ന് ഓടിയൊളിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ആന മടങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് എക്സ്കവേറ്ററുമായി നേരിട്ടത്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും യന്ത്രഭാഗങ്ങൾ ചലിപ്പിച്ചുമാണ് ഓടിക്കാൻ ശ്രമിച്ചത്. എന്നിട്ടും അനങ്ങാൻ കൂട്ടാക്കാതിരുന്ന ആനയെ എക്സ്കവേറ്റർ ഉപയോഗിച്ച് ഇടിച്ചു. ഇതിൽ മസ്തിഷ്ക ഭാഗത്തും മറ്റും പരിക്കേറ്റതായാണ് കരുതുന്നത്. ധാരാളം േപർ ആനയെ തുരത്തുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചിരുന്നു. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കാട്ടാനയെത്തിയ ഫാക്ടറിയിൽനിന്ന് നൂറുമീറ്റർ അകലെയുള്ള ചതുപ്പുനിലത്തിലാണ് ചില്ലിക്കൊമ്പനെ െചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കോന്നിയിൽ നിന്നെത്തിയ വെറ്ററിനറി ഓഫിസർ ഡോ. ജയകുമാർ, തേക്കടിയിൽ നിന്നെത്തിയ ഡോ. അബ്ദുൽ ഫത്താഹ് എന്നിവരാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ദേവികുളം ഡി.എഫ്.ഒ നരേന്ദ്ര ബാബു, േറഞ്ച് ഓഫിസർ നിബു കിരൺ എന്നിവർ നടപടി സ്വീകരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.