കണ്ണൂർ വിമാനത്താവള ഭരണ സമിതി: ഇ.പി. ജയരാജൻ പുറത്തുതന്നെ
text_fieldsകണ്ണൂർ: ഇ.പി. ജയരാജൻ കണ്ണൂർ വിമാനത്താവള കമ്പനി ഡയറക്ടർ ബോർഡ് ഡയറക്ടറാകുന്നത് വൈകും. നിലവിൽ ബോർഡിെല രണ്ട് മന്ത്രിമാരുടെ കാലപരിധി പുതുക്കുന്നതാണ് ഇൗ മാസം 29ന് ചേരുന്ന കമ്പനി ജനറൽ ബോഡി യോഗം അജണ്ട. മന്ത്രിസ്ഥാനം പോയതിന് പിന്നാലെ പുറത്തായ ഇ.പി ജയരാജൻ വീണ്ടും മന്ത്രിയായ സാഹചര്യത്തിൽ ഡറയക്ടർ ബോർഡിലും തിരിച്ചെത്തുമെന്നായിരുന്നു കരുതിയിരുന്നത്. വിമാനത്താവള കമ്പനിയിൽ സംസ്ഥാന സർക്കാർ പങ്കാളിത്തം മൂന്നിലൊന്നായതിനാൽ ബോർഡ് അംഗസംഖ്യയും മൂന്നിലൊന്നാണ്. ഒാഹരി പങ്കാളിത്തമനുസരിച്ച് നിലവിലെ മന്ത്രിമാരുടെ മൂന്നിലൊന്ന് സാന്നിധ്യം ഭരണസമിതിയിലുണ്ട്. 20 അംഗ ഭരണസമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും മാനേജിങ് ഡയറക്ടറും ഫൈനാൻസ് സെക്രട്ടറിയും ഉൾപ്പെടെ ഏഴുപേരുണ്ട്. ജയരാജന് പരിഗണന നൽകണമെങ്കിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ എന്നിവരിൽ ഒരാളുടെ സമയപരിധി നീട്ടാതിരിക്കണം.
ജയരാജനെപ്പോലെ രാജിവെച്ച് തിരിച്ചുവന്നതാണെങ്കിലും എ.കെ. ശശീന്ദ്രെൻറ കാലപരിധി നീട്ടുന്ന അജണ്ടയാണ് തയാറായിട്ടുള്ളത്. റൊട്ടേഷൻ പ്രകാരം വിരമിക്കുകയും പുനർ നിയമനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്ത ഡയറക്ടറായി മന്ത്രി എ.കെ.ശശീന്ദ്രൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർക്ക് വീണ്ടും ബോർഡിൽ തുടരാൻ അനുമതി തേടുന്നതാണ് രണ്ടും മൂന്നും അജണ്ടകൾ. ഫൈനാൻസ് സെക്രട്ടറിയെ മാറ്റി ജയരാജനെ ഉൾപ്പെടുത്തുന്നതിൽ ധനവകുപ്പ് വിയോജിക്കുകയും ചെയ്തു.
50കോടിക്കും അധികവും ഒാഹരിയെടുത്ത എം.എ. യൂസഫലി, ഡോ. വി.പി. ഷംസീർ, അബ്ദുൽഖാദർ തെരുവത്ത് തുടങ്ങിയവർ ഡയറക്ടർമാരാണ്. ഇതിനുപുറമെ കണ്ണൂർ താണയിലെ വ്യവസായ പ്രമുഖൻ ഡോ. മീതലെ പുരയിൽ ഹസൻകുഞ്ഞിയെ പുതിയ ഡയറക്ടർ ബോർഡിലേക്ക് നിയമിക്കാവുന്ന ഒാഹരി പങ്കാളിത്തത്തിെൻറ സപ്ലിമെൻററി അജണ്ട 29െൻറ വാർഷിക യോഗത്തിെൻറ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.