എരുമേലി വിമാനത്താവളം: അനുകൂലിച്ച് ദേവസ്വം ബോര്‍ഡ്
text_fieldsകോട്ടയം: എരുമേലി വിമാനത്താവളത്തെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍. എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം സ്വാഗതം ചെയ്ത് ദേവസ്വം ബോര്‍ഡ് രംഗത്തത്തെി. ശബരിമല യാത്രക്കാര്‍ക്ക് തീരുമാനം ഗുണകരമാകുമെന്നും മേഖലയുടെ വികസനത്തിനും പദ്ധതി ഉപകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിമാനത്താവളം വരുന്നത് ശബരിമലയുടെ ദേശാന്തര പ്രശസ്തി കൂട്ടും. വിമാനത്താവളത്തിന് സര്‍ക്കാറിന്‍െറ പ്രവൃത്തികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പദ്ധതിക്കെതിരെ രംഗത്തത്തെി.
ഇതുമായി മുന്നോട്ട് പോകുന്നത് സൂക്ഷിച്ചുവേണമെന്നും ആറന്മുളയില്‍ വിമാനത്താവളം കൊണ്ടുവരാന്‍ പോയപ്പോഴുണ്ടായ അനുഭവം മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം ബി.ജെ.പിയും പദ്ധതിക്കെതിരെ രംഗത്തത്തെിയിരുന്നു. ഭൂസമര സമിതികളും തീരുമാനത്തിനെതിരെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. എസ്റ്റേറ്റ് കൈവശംവെച്ചിരിക്കുന്ന ബിഷപ് കെ.പി. യോഹന്നാനെ സഹായിക്കാനാണ് ചെറുവള്ളിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
പദ്ധതിയുമായി ശക്തമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ദുബൈ ആസ്ഥാനമായ കമ്പനിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഈ ഏജന്‍സി വിശദ സാധ്യതപഠനവും നടത്തും. ഇവരുടെ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ച് അനുമതി വാങ്ങിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
നേരത്തേ ചെറുവള്ളിയില്‍ നടത്തിയ പ്രാഥമിക പഠനത്തില്‍ പരിസ്ഥിതി ആഘാതം ഉണ്ടാകില്ളെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. നിര്‍മാണത്തിനാവശ്യമായ തുക പ്രവാസി വ്യവസായികളില്‍നിന്നടക്കം സിയാല്‍ മാതൃകയില്‍ ശേഖരിക്കാനാണ് ആലോചന. ഏകദേശം 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.