കള്ളവോട്ട്: റീ പോളിങ് വേണമെന്ന് െചന്നിത്തല; ഓപ്പൺ വോട്ടെന്ന് ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: കള്ളവോട്ട് നടന്ന സ്ഥലങ്ങളിൽ റീ പോളിങ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മ ുഖ്യമന്ത്രി ജനങ്ങൾക്ക് മുമ്പാെക തെറ്റ് ഏറ്റു പറയണം. കള്ള വോട്ട് ചെയ്ത സി.പി.എമ്മിന് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കണ്ണുരിലെ തെരഞ്ഞെടുപ്പ് സംവിധാനം എൻ.ഡി.എഫിന് വേണ്ടി പ്രവർത്തിച്ചുവെന്ന് കെ. സുധാകരനും ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചാൽ റീപോളിങ് ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, കള്ളവോട്ട് സംബന്ധിച്ച് നടപടിയുമായി മുേന്നാട്ടുപോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് മന്ത്രി ഇ.പി ജയരാജൻെറ രൂക്ഷ വിമർശനം. കമ്മീഷൻ എങ്ങനെയാണ് ഇൗ നിഗമനത്തിൽ എത്തിയത് എന്നറിയില്ല. കണ്ണൂരിലുണ്ടായത് ഓപ്പൺ വോട്ടാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.