വ്യാജരേഖകളിൽ സ്ത്രീകളെ വിദേശത്തേക്ക് കടത്തുന്ന റാക്കറ്റ് സജീവം
text_fieldsനെടുമ്പാശ്ശേരി: വ്യാജരേഖകൾ ചമച്ച് ഇതര രാജ്യങ്ങളിൽനിന്നുള്ള സ്ത്രീകളെ വിദേശത്തേക്ക് കടത്തുന്ന റാക്കറ്റ് സജീവം. അടുത്തിടെ ഇത്തരത്തിൽ നിരവധി പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമിേഗ്രഷൻ വിഭാഗത്തിെൻറ പിടിയിലായത്. വീട്ടുജോലിക്കും മറ്റും ഗൾഫിലേക്ക് നിയമവിധേയമായി സ്ത്രീകളെ കൊണ്ടുപോകണമെങ്കിൽ എംബസിയുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കേണ്ടതുണ്ട്. നിശ്ചിത തുക സ്പോൺസർ എംബസിയിൽ കെട്ടിവെക്കുകയും വേണം. വേതനവും നേരത്തേ നിശ്ചയിക്കപ്പെടും.
ഇതുമൂലം എംബസിയുമായി കരാറൊന്നുമില്ലാത്തവരെ കുറഞ്ഞ നിരക്കിൽ കൂടുതലായി ഗൾഫിൽ ജോലിക്കെടുക്കാൻ പലരും താൽപര്യം കാണിക്കുന്നുണ്ട്. ഇത് മുതലെടുത്താണ് വ്യാജ എംബസി രേഖകളും മറ്റും ചമച്ച് സ്ത്രീകളെ കടത്തുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ചിലരാണ് റാക്കറ്റിന് പിന്നിൽ. ഇവർക്ക് കേരളത്തിലും സഹായികളുണ്ട്.
ഇത്തരത്തിൽ ഗൾഫിലെത്തുന്നവർ പിടികൂടപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുകയാണ്. ചെന്നൈ വിമാനത്താവളത്തിലെ എമിേഗ്രഷൻ വിഭാഗം കൂടുതൽ ജാഗ്രത പാലിച്ചുതുടങ്ങിയതോടെയാണ് നെടുമ്പാശ്ശേരി വഴി കടത്തിവിടാൻ ഇപ്പോൾ കൂടുതൽ താൽപര്യം കാണിക്കുന്നത്.
ഇന്ത്യയിൽ അഭയാർഥികളായി തങ്ങുന്ന ശ്രീലങ്കൻ സ്വദേശിനികളെയും ഇത്തരത്തിൽ കടത്തിവിടുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് പ്രതിഫലമായി റാക്കറ്റ് ഈടാക്കുന്നത്.
ഇതിനുമുമ്പ് റാക്കറ്റിെൻറ കെണിയിൽപ്പെട്ട ചിലരെ ൈക്രംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. എന്നാൽ, പലപ്പോഴും ഇടനിലക്കാർ ഏറെയുള്ളതിനാൽ പ്രധാന കണ്ണികളെ കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.