കാർഷിക കുടുംബങ്ങളുടെ സർവേ: ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് കൃഷിവകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക കുടുംബങ്ങളുടെ വിവരശേഖരണം ശേഖരണം ഡിസംബറിൽ പൂർത്തീകരിക്കുമെന്ന്് കൃഷിവകുപ്പ്. കർഷകരുടെ പരിതഃസ്ഥിതി സാഹചര്യം, വരുമാനം എന്നിവ കണക്കാക്കുന്നതിനാണ് വിവരശേഖരണം നടത്തുന്നത്.
കേരളത്തിലെ ഗ്രാമീണ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത 152 സാമ്പിൾ വാർഡുകളിൽ രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന ഈ സർവേയിൽ പൂർണമായും ശാസ്ത്രീയ മാർഗങ്ങളിലൂടെ തിരഞ്ഞെടുത്ത കർഷക കുടുംബങ്ങളിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
പ്രത്യേകം തയാറാക്കിയ ഫോറങ്ങളിലൂടെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലേയും കൃഷി വകുപ്പിലേയും ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. അതിനാൽ വിവരശേഖരണത്തിനായി സമീപിക്കുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ കർഷകർ നൽകണം. Situation Assessment Survey on Agricultural Households in Kerala: 2024-25' എന്ന സർവേ 2024 നവംബർ ഒന്നിന് ആരംഭിച്ചു. ഡിസംബർ മാസത്തോടെ വിവരശേഖരണം പൂർത്തീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.