ലീഗിന്റെ അഞ്ചാംമന്ത്രിയും ഉപമുഖ്യന്മാരും
text_fieldsഅത്ര ചെറുതായിരുന്നില്ല. 2011ൽ അധികാരമേറ്റ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഞ്ചാമതൊരു മന്ത്രിസ്ഥാനംകൂടി വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. സി.പി.എം വിട്ടുവന്ന്, പെരിന്തല്‍മണ്ണ മണ്ഡലം പിടിച്ചെടുത്ത മഞ്ഞളാംകുഴി അലിക്ക് മന്ത്രിപദം ലീഗ് നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, ഇതിനെതിരെ ആദ്യ വെടി പൊട്ടിയത് കോൺഗ്രസിൽനിന്നുതന്നെയായിരുന്നു. സാമുദായിക സന്തുലനം തെറ്റുമെന്നും ഭൂരിപക്ഷം അകലുമെന്നുമൊക്കെയായിരുന്നു വാദഗതികൾ. വിവാദം സംസ്ഥാനമാകെ കത്തിപടർന്നു. ഡൽഹിയിലടക്കം പലവട്ടം ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. ഇതിനിടെ, പാർട്ടിക്ക് അഞ്ചാംമന്ത്രിപദം ലഭിക്കുമെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞതോടെ ഇതില്‍നിന്ന് പിന്നോട്ടുപോകാന്‍ ലീഗിന് കഴിയാതെയുമായി.
ലീഗിന്റെ ആവശ്യം ഒടുവിൽ അംഗീകരിക്കപ്പെട്ടെങ്കിലും കോൺഗ്രസ്, ലീഗിന് കീഴടങ്ങിയെന്ന പ്രചാരവേലകൾ അരങ്ങേറി. 2012 ഏപ്രിലിലാണ് ലീഗിന്റെ അഞ്ചാംമന്ത്രിയായി മഞ്ഞളാംകുഴി അലി സ്ഥാനമേറ്റേത്. അതുവരെ ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ ചിലത് അലിക്ക് വിഭജിച്ചുനൽകുകയായിരുന്നു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഗ് മൂന്നാമതൊരു സീറ്റ് ചോദിച്ചപ്പോഴും സാമുദായിക സന്തുലിതത്വത്തിന്റെ നിറം നൽകിയ വിവാദങ്ങളാണ് ഉയർന്നത്.
എന്നാൽ, 70കളിലും 80കളിലും ലീഗ് നേതാക്കൾ ആഭ്യന്തര മന്ത്രിപദവിയും ഉപമുഖ്യമന്ത്രി പദവിയും അലങ്കരിച്ച ഇടതു, വലതു മന്ത്രിസഭകൾ കേരളം ഭരിച്ചിട്ടുണ്ട്. 1979ൽ 50 ദിവസം സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രിയായ മന്ത്രിസഭ കേരളം ഭരിച്ചിട്ടുണ്ട്. അന്നൊന്നും ഇത്തരത്തിലുള്ളള വിവാദം ഉയർന്നിരുന്നില്ല.
1969ൽ സി.പി.ഐ നേതാവ് സി. അച്യുതമേനോൻ നേതൃത്വം നൽകിയ മന്ത്രിസഭയിൽ ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ ആഭ്യന്തരവും വിദ്യാഭ്യാസവും ഒരുമിച്ചാണ് കൈകാര്യം ചെയ്തിരുന്നത്. കേരള മന്ത്രിസഭകളുടെ ചരിത്രത്തിൽ ഉണ്ടായ മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ രണ്ടുപേരും ലീഗിൽനിന്നായിരുന്നു. 1982ൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരമേറ്റപ്പോൾ ആ കാബിനറ്റിൽ, ഉപമുഖ്യമന്ത്രിയായത് സി.എച്ച്. മുഹമ്മദ്കോയ. 1983 സെപ്റ്റംബർ 28ന് സി.എച്ചിന്റെ നിര്യാണത്തെ തുടർന്ന് കെ. അവുക്കാദർകുട്ടി നഹയാണ് ഈ പദവി അലങ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.