ഇന്ധന വിലവർധന ഗൗരവതരമെന്ന് ധനമന്ത്രി; അധിക നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: ഇന്ധന വില നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനവും കേന്ദ്രവും അധിക നികുതി ഒഴിവാക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഷാഫി പറമ്പിൽ എം.എൽ.എ അടിയന്തര പ്രമേയ നോട്ടീസ് നൽകി. കേന്ദ്രം കക്കുേമ്പാൾ ഫ്യൂസ് ഊരിക്കൊടുക്കുന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നികുതി കുറക്കുന്നില്ല. കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സംസ്ഥാന സർക്കാറിന്. ഒരു ലിറ്റർ ഇന്ധനത്തിന് 67 രൂപ നികുതി കൊടുക്കേണ്ട ഗതികേടിലാണ് ജനം. വില കൂടിയപ്പോൾ നികുതി വേണ്ട എന്ന് വെച്ചവരാണ് ഉമ്മൻ ചാണ്ടി സർക്കാർ.
കോൺഗ്രസിനെതിരെ പറയുന്നതിന്‍റെ പകുതിയെങ്കിലും ബി.ജെ.പിക്കെതിരെ പറയാൻ സംസ്ഥാനം തയാറാകണം. സംസ്ഥാനത്ത് അരങ്ങേറുന്നത് സർക്കാർ സ്പോൺസേർഡ് നികുതി ഭീകരതയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇന്ധന വിലവർധന ഗൗരവമുള്ള വിഷയമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അഞ്ച് വർഷത്തിനിടെ കേരളം നികുതി വർധിപ്പിച്ചിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും വിലവർധനവുണ്ട്. ഇന്ധന വിലനിർണയം പെട്രോളിയം കമ്പനികൾക്ക് നൽകിയത് യു.പി.എ സർക്കാറാണ്. ഇതാണ് വിലവർധനവിന് കാരണം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.