Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​ര്‍ഗോ സെ​ക്ഷ​നി​ല്‍...

കാ​ര്‍ഗോ സെ​ക്ഷ​നി​ല്‍ അ​ഗ്നി ബാ​ധ സി​ഗ്ന​ല്‍; പ​റ​ന്നു​യ​ർ​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം, കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എക്സ്പ്ര​സ് മ​സ്ക​ത്തി​ൽ തി​രി​ച്ചി​റ​ക്കി

text_fields
bookmark_border
flight
cancel
camera_alt

മു​ട​ങ്ങി​യ വി​മാ​ന​ത്തി​ലെ 20പേ​ർ കൊ​ച്ചി​ക്കു​ള്ള യാ​ത്ര​യി​ൽ

മ​സ്ക​ത്ത്/​മ​ത്ര: മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം മ​സ്ക​ത്തി​ൽ​ത​ന്നെ തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ലെ കാ​ര്‍ഗോ സെ​ക്ഷ​നി​ല്‍ അ​ഗ്നിബാ​ധ സി​ഗ്ന​ല്‍ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ഐ.​എ​ക്സ് 338 വി​മാ​ന​മാ​ണ് അ​ടി​യ​ന്തര​മാ​യി തി​രി​ച്ചി​റ​ക്കി​യ​ത്.

മ​സ്ക​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്ത​പ്പോ​ള്‍ ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്ക്യൂ ടീ​മും മ​റ്റ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 2.50ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം പ​തി​വി​ന് വി​പ​രീ​ത​മാ​യി 2.30ന് ​ആ​ണ് യാ​ത്ര തി​രി​ച്ച​ത്. യാ​ത്ര പ​കു​തി പി​ന്നി​ട്ട​പ്പോ​ൾ പി​ൻ​ഭാ​ഗ​ത്തു​നി​ന്നും ചെ​റി​യ ശ​ബ്ദ​വും മ​റ്റും കേ​ട്ട​താ​യി യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഗ്നി​ബാ​ധ സി​ഗ്ന​ലാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഇ​തോ​ടെ വി​മാ​നം മ​സ്ക​ത്തി​ലേ​ക്ക് തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

സ​ർ​വി​സ് മു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഹോ​ട്ട​ൽ സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു. യാ​ത്ര​ക്കാ​രി​ൽ പ​ല​രും കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലും മ​റ്റു​മാ​യി വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കും രാ​​ത്രി​യി​ലു​മാ​യാ​ണ് നാ​ട​ണ​ഞ്ഞ​ത്. ചി​ല​ർ യാ​ത്ര മാ​റ്റി​വെ​ക്കു​ക​യും ചെ​യ്തു.

ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്തി​യ വി​മാ​ന​ത്തി​ൽ പി​ന്നീ​ട് യാ​ത്ര തു​ട​രാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ സ​ർ​വി​സ് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ര​നാ​യ പ​ട്ടാ​മ്പി സ്വ​ദേ​ശി ഷാ​നി​ബ് ഗ​ൾ​ഫ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.​​

അ​​​​തേ​സ​മ​യം, പ​റ​ന്നു​യ​ര്‍ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷം മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ത​ന്നെ വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​ത് പ​രി​ഭ്രാ​ന്തി​യാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ഏ​ക​ദേ​ശം നാ​ട​ണ​യാ​നാ​യി എ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ക​ഴി​യ​വെ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന അ​റി​യി​പ്പു​ക​ളും മു​ന്നൊ​രു​ക്ക നി​ർ​ദേ​ശ​ങ്ങ​ളും ഭീ​തി പ​ട​ർ​ത്തു​ക​യാ​യി​രു​ന്നു.

നീ​ണ്ടകാ​ല​ത്തെ വി​ദേ​ശ യാ​ത്രാ​നു​ഭ​വ​ങ്ങ​ളി​ല്‍ ഇ​ത്ര​യും ഭ​യ​പ്പെ​ട്ട ഒ​രു യാ​ത്ര ആ​ദ്യ​മാ​ണെ​ന്ന് മ​ത്ര​യി​ലെ വ്യാ​പാ​രി​യാ​യ പൊ​ന്നാ​നി സ്വ​ദേ​ശി അ​ന്‍വ​ര്‍ പ​റ​ഞ്ഞു. 150ഓ​ളം യാ​ത്ര​ക്കാ​ര്‍ ആ​ശ​ങ്ക​യു​ടെ​യും ഭീ​തി​യു​ടെ​യും മ​ണി​ക്കൂ​റു​ക​ള്‍ താ​ണ്ടി മ​ര​ണ​ഭ​യം മു​ഖാ​മു​ഖം ദ​ര്‍ശി​ച്ച് പ​രി​ഭ്രാ​ന്ത​രാ​യ കാ​ഴ്ച​യാ​യി​രു​ന്നു പ​ല​രി​ലും.

ചി​കി​ത്സ​ക്കാ​യും അ​ത്യാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യും യാ​ത്ര പു​റ​പ്പെ​ട്ട​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സം​ഘം തീ​തി​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

പ്രാ​ര്‍ഥ​നാനി​ര്‍ഭ​ര​മാ​യ സ​മ​യ​ങ്ങ​ളി​ലൂ​ടെ ക​ഴി​ഞ്ഞു കൂ​ടി ഒ​ടു​വി​ല്‍ വി​മാ​നം മ​സ്ക​ത്തി​ല്‍ തി​രി​കെ ഇ​റ​ക്കി​യശേ​ഷ​മാ​ണ് ആ​ശ്വാ​സ​ത്തി​ന്‍റെ നെ​ടു​വീ​ര്‍പ്പി​ട്ട​തെ​ന്ന് അ​ന്‍വ​ര്‍ പൊ​ന്നാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsAir India ExpressFire AlarmFlight Returned
News Summary - Fire alarm signal in cargo section-Air India Express to Kozhikode returned to Muscat after one and a half hours from take off
Next Story