പ്രളയ സെസ് ജൂലൈ വരെ മാത്രം; സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയും
text_fieldsതിരുവനന്തപുരം: പ്രളയ സെസ് 2021 ജൂലൈയിൽ അവസാനിക്കും. 2018 ലെ പ്രളയത്തിെൻറ സാഹചര്യത്തിലാണ് ഒരുശതമാനം പ്രളയ സെസ് രണ്ടുവർഷത്തേക്ക് ഏർപ്പെടുത്തിയത്. ഇതോടെ എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കിൽ ഒരു ശതമാനം കുറവ് വരും. വാഹനങ്ങളുടെ വിലയിലും ഇത് വൻ കുറവ് വരുത്തും.
ഏറക്കുറെ എല്ലാ സാധനങ്ങൾക്കും നിലവിൽ സെസ് ഉണ്ട്. 2000 കോടി രൂപ സെസ് ആയി പിരിക്കാനാണ് ലക്ഷ്യമിട്ടത്. 12, 18, 28 ശതമാനം വീതം ജി.എസ്.ടി നിരക്കുള്ള എല്ലാ ഉൽപന്നങ്ങൾക്കും സെസ് ഉണ്ട്. ജി.എസ്.ടി ഇല്ലാത്തതിനും അഞ്ച് ശതമാനം ഉള്ളതിനും സെസ് ഒഴിവാക്കിയിരുന്നു. മൂന്ന് ശതമാനമുള്ള സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനം സെസ് ഉണ്ടായിരുന്നു.
സെസ് ഇല്ലാതാകുന്നതോടെ ഒരു പവൻ സ്വർണത്തിന് 90 രൂപവരെ കുറയും. അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപ കുറയും. ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ, നിർമാണമേഖലയിലെ ഉൽപന്നങ്ങൾ തുടങ്ങിയവക്കെല്ലാം ഇതിെൻറ ഭാഗമായി ഒരു ശതമാനം വില കുറയും.
ഇളവുകൾ, ആശ്വാസ നടപടികൾ
എൽ.എൻ.ജി-സി.എൻ.ജി എന്നിവയുടെ വാറ്റ് നികുതി തമിഴ്നാടിന് തുല്യമായി അഞ്ച് ശതമാനമായി കുറയ്ക്കും. നിലവിൽ 14.5 ശതമാനമാണ്. സിറ്റി ഗ്യാസ് പദ്ധതിക്കും ഗാർഹിക ഉപഭോക്താക്കൾക്കും നികുതി ഇളവ് സഹായകമാകും. 166 കോടിയുെട വരുമാനനഷ്ടം.
ഇ-വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ എന്നിവക്ക് ആദ്യത്തെ അഞ്ചുവർഷം 50 ശതമാനം മോട്ടോർ വാഹനനികുതിയിൽ ഇളവു നൽകും.
കേരള ഓട്ടോമൊബൈൽസ് ഉൽപാദിപ്പിക്കുന്ന 10000 ഇ-ഓട്ടോറിക്ഷകൾക്ക് 25,000-30,000 രൂപ സബ്സിഡി
പാലിയേറ്റീവ് സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ െചയ്ത് ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്ന വാഹനങ്ങളെ വാഹന നികുതിയിൽനിന്ന് ഒഴിവാക്കും.
2014 ഏപ്രിൽ മുതൽ രജിസ്റ്റർ ചെയ്ത 15 വർഷ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ചുവർഷ നികുതി അടച്ച മോേട്ടാർ ക്യാബുകൾക്കും ടൂറിസ്റ്റ് മോേട്ടാർ ക്യാബുകൾക്കും നികുതിയും പലിശയും 10 ദ്വൈമാസ ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും.
പൂട്ടുകയും പിന്നീട് തുറക്കുകയും ചെയ്ത ബാർ േഹാട്ടലുകൾക്ക് നൽകിയ നികുതി ഇളവ് 2020 ഡിസംബർ 31 വരെയുള്ള കുടിശ്ശികക്കുകൂടി ബാധകമാക്കി. കോവിഡ് പരിഗണിച്ചാണിത്. അടുത്ത ജൂൺ 30നകം അപേക്ഷ നൽകണം. ജൂലൈ 31നകം തുക അടയ്ക്കണം.
14-15 വർഷം ലൈസൻസ് നഷ്ടപ്പെട്ട ബാർ ഹോട്ടലുകൾക്ക് കോമ്പൗണ്ട് നികുതി നൽകുന്നതിൽ അനുവദിച്ച ഇളവ് 15-16 ൽ ലൈസൻസ് നഷ്ടപ്പെട്ടവർക്കുകൂടി ബാധകമാക്കി.
വ്യവസായ വികസനത്തിന് ഭൂമി ഇടപാടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കും. കെ.എസ്.െഎ.ഡി.സി, കിൻഫ്ര, സിഡ്കോ, ഡി.െഎ.സി, വ്യവസായ വികസന സ്പെഷൽ പർപ്പസ് വെഹിക്കിൾ എന്നിവയുടെ പാർക്കുകളുടെയും പ്ലോട്ടുകളുടെയും ഷെഡുകളുടെയും പാട്ടം, വിൽപന, ഉപ പാട്ടം, പൂർണ വിൽപന എന്നിവയുടെ ഭൂമി ഇടപാടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി നാല് ശതമാനമായും രജിസ്ട്രേഷൻ ഫീസ് ഒരു ശതമാനമായും കുറക്കും.
25 കോടി വരുമാനനഷ്ടം. നിലവിൽ സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനവും ഫീസ് രണ്ട് ശതമാനവും.
പുതിയ വ്യവസായ നിക്ഷേപങ്ങൾക്ക് ആദ്യ അഞ്ചുവർഷം വൈദ്യുതി നിരക്കിലെ ഇലക്ട്രിസിറ്റി ഡ്യൂട്ടി ഒഴിവാക്കി.
ഒറ്റത്തവണ തീർപ്പാക്കൽ നീട്ടി
ഭൂമിയുെട പാട്ടത്തുക പിരിക്കുന്നതിന് നേരത്തേ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അടുത്ത വർഷത്തേക്കുകൂടി നീട്ടി. 100 കോടി അധിക വരുമാനം. അണ്ടർ വാല്വേഷൻ കേസുകൾ തീർപ്പാക്കാൻ പ്രഖ്യാപിച്ച കോമ്പൗണ്ടിങ് പദ്ധതി അടുത്തവർഷം കൂടി ദീർഘിപ്പിച്ചു. 100 കോടി അധിക വരുമാനം.
വാറ്റ് നികുതിയിലെ ആംനസ്റ്റി പദ്ധതി അടുത്തവർഷവും തുടരും. വാറ്റ്, കേന്ദ്ര വിൽപന നികുതി, ആഡംബര നികുതി, കാർഷികാദായ നികുതി എന്നിവയിലെ കുടിശ്ശികക്ക് ബാധകം.
കുടിശ്ശിക ഒരുമിച്ച് അടച്ചാൽ നികുതിയിൽ 40 ശതമാനവും തവണകളായി അടച്ചാൽ 30 ശമാനവും ഇളവ്. അടുത്ത ആഗസ്റ്റ് 31 വരെ ഒാപ്ഷൻ ഫയൽ ചെയ്യാം. നഷ്ടത്തിലുള്ള പൊതുമേഖലക്ക് നികുതി കുടിശ്ശിക അടയ്ക്കാൻ വായ്പാ പദ്ധതി.
2005-06 മുതൽ 17-18 വരെ പൊതു വിൽപനനികുതി കുടിശ്ശികക്ക് മുൻ ബജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി തുടരും. സംസ്ഥാന ജി.എസ്.ടി വകുപ്പിന് കീഴിലെ അപ്പീലുകളിൽ ഒരു ശതമാനം അഡീ. കോർട്ട് ഫീക്ക് പരിധി നിശ്ചയിക്കും.
കെട്ടിടം പരിസ്ഥിതി സൗഹൃദമാണോ, നികുതി ഇളവ്
പരിസ്ഥിതി സൗഹൃദ കെട്ടിടനിർമാണം പ്രോത്സാഹിപ്പിക്കും. ഊർജ ദുർവ്യയം ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ നിർമാണരീതികൾ അവലംബിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾക്ക് രൂപം നൽകും. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങൾക്ക് താഴെപ്പറയുന്ന പ്രോത്സാഹനങ്ങൾ നൽകും.
ഒറ്റത്തവണ കെട്ടിട നികുതിയിൽ 50 ശതമാനം ഇളവ്
ക്രയവിക്രയവേളയിൽ ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഒരുശതമാനം ഇളവ്
20 ശതമാനത്തിലേറെ വൈദ്യുതി ലാഭിക്കുകയാണെങ്കിൽ വൈദ്യുതി താരിഫിൽ അഞ്ചു വർഷത്തേക്ക് 10 ശതമാനം ഇളവ്
പ്രാദേശിക കെട്ടിടനികുതിയിൽ 20 ശതമാനം ഇളവ്
ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിന് കെ.എഫ്.സി ഏഴ് ശതമാനം പലിശക്ക് വാഹനത്തിെൻറ ഈടിൽ വായ്പ നൽകും. ഡീസൽ ബസുകൾ എൽ.എൻ.ജി / സി.എൻ.ജിയിലേക്ക് മാറ്റുന്നതിന് 10 ശതമാനം പലിശക്ക് വായ്പ നൽകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.