കെട്ടിട നിർമാണ അനുമതിക്ക് പൊതുആപ്ലിക്കേഷൻ പരിഗണനയിൽ
text_fieldsതിരുവനന്തപുരം: പഞ്ചായത്തുകളിൽ കെട്ടിട നിർമാണ അനുമതി അതിവേഗം നൽകുന്നതിന് രൂപവത്കരിച്ച സങ്കേതം ആപ്ലിക്കേഷനടക്കം പരിഷ്ക്കരിച്ച് സംയോജിത പൊതുആപ്ലിക്കേഷൻ തയാറാക്കാൻ പദ്ധതികൾ ആലോചനയിലുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. നഗരസഭകളിലെ സേവനങ്ങൾ പൂർണമായും ഓൺലൈനാക്കുന്നതിന് പുതിയ പ്ലാറ്റ്ഫോമിൽ ആപ്ലിക്കേഷൻ വികസിപ്പിച്ചുവരികയാണ്. ഒക്ടോബറോടെ ആദ്യപതിപ്പ് തദ്ദേശസ്ഥാപനങ്ങളിൽ വിന്യസിക്കും.
2023 ജൂണിൽ എല്ലാ ആപ്ലിക്കേഷനും പുതിയ പ്ലാറ്റ്ഫോമിൽ മൊബൈൽ ആപ് സംയോജനത്തിലൂടെ ലഭ്യമാകും.
സാമൂഹികക്ഷേമ ബോർഡിെൻറ പ്രവർത്തനം നിർത്തലാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇക്കാര്യം സർക്കാർ പരിശോധിക്കുകയാണ്. റിപ്പോർട്ട് സമർപ്പിക്കാൻ വനിത ശിശുവികസന വകുപ്പ് അസി.ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ സാമൂഹികക്ഷേമ ബോർഡ് പ്രവർത്തനം പൂർണമായി നിർത്തലാക്കാൻ കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.