സ്വർണക്കടത്ത്: മുൻ കോൺസുലേറ്റ് ജനറലിനും അറ്റാഷെക്കുമെതിരെ കസ്റ്റംസ് നടപടി
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ യു.എ.ഇ മുൻ കോൺസുലേറ്റ് ജനറൽ ജമാല്‍ ഹുസൈന് അല്‍സാബിക്കും അറ്റാഷെ റാഷിദ് ഖമീസ് അലിക്കുമെതിരെ കസ്റ്റംസ് നിയമനടപടി. തുടർനടപടിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചതോടെ ഇരുവർക്കും കാരണംകാണിക്കൽ നോട്ടീസ് അയക്കാനാണ് തീരുമാനം. നിയമനടപടി സ്വീകരിക്കാൻ അനുമതി ആവശ്യപ്പെട്ട് ആറുമാസം മുമ്പാണ് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയത്.
ഇരുവർക്കുമുള്ള നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. ഇതിന് നൽകിയ മറുപടിയിലാണ് രണ്ടുപേർക്കെതിരെയും നിയമ നടപടികളുമായി മുന്നോട്ടുപോകാൻ കസ്റ്റംസിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയത്. സ്വർണക്കടത്ത് കേസിൽ ലഭിച്ച തെളിവുകളും പ്രതികളുടെ മൊഴികളും ചൂണ്ടിക്കാണിച്ചായിരിക്കും നോട്ടീസ്. അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ ഇരുവര്‍ക്കും എംബസി വഴി ചോദ്യാവലി അയച്ചിരുെന്നങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയംവഴി കാരണംകാണിക്കൽ നോട്ടീസ് അയക്കുന്നത്.
30 ദിവസത്തിനകം മറുപടി നൽകണം. മറുപടി കിട്ടിയാലും ഇല്ലെങ്കിലും സമയപരിധി അവസാനിക്കുന്നതോടെ പ്രതിയാക്കുന്നത് ഉൾപ്പെടെ തുടർനടപടികളിലേക്ക് കടക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. മുൻ കോണ്‍സുല്‍ ജനറലിെൻറയും അറ്റാഷെയുടെയും സ്വർണക്കടത്തിലെ പങ്ക് വ്യക്തമാണെന്നും തെളിവുണ്ടെന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഇവർക്കെതിരെ മൊഴി നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.