അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളെ അമര്‍ച്ച ചെയ്യും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ ഉണ്ടാകുന്ന നീക്കങ്ങളെ ശക്തമായി സർക്കാർ അമര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് സംസ്ഥാനത്ത് പൂർണ സംരക്ഷണം നൽകും. കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുല്ലക്കര രത്നാകരെൻറ സബ്മിഷന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകി. കുരീപ്പുഴ ശ്രീകുമാറിനെതിരായ അക്രമത്തിന് ഉത്തരവാദികളായവർെക്കതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അംഗം ദീപുവിെൻറ നേതൃത്വത്തില്‍ 15ഓളം ആര്.എസ്.എസ്--ബി.ജെ.പി പ്രവര്‍ത്തകരാണ് കടയ്ക്കൽ കോട്ടുക്കലിൽ കവി കുരീപ്പുഴ ശ്രീകുമാർ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി അദ്ദേഹത്തിനെതിരെ ൈകേയറ്റശ്രമം നടത്തിയത്. സംഭവത്തിൽ ദീപു ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി കടയ്ക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ട്. അത് ഇവിടുത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തികൊണ്ടാണ്. ആ ശക്തിയുടെ തണലില്‍ തന്നെ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ മുന്നോട്ടുപോകും. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുനേര്‍ക്ക് വര്‍ധിച്ചതോതിലുള്ള ആക്രമണങ്ങളാണ് കുറെക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഇതനുവദിക്കുന്ന പ്രശ്നമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സർക്കാർ സര്‍വ സംരക്ഷണവും നല്‍കും -മുഖ്യമന്ത്രി ഉറപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.