കോടതിയിൽ കേസ് കെട്ടിക്കിടക്കുന്നില്ലേ; ഹൈകോടതിയെ വിമർശിച്ച് ജി. സുധാകരൻ -VIDEO
text_fieldsആലപ്പുഴ: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതിക്കെതിരെ മന്ത്രി ജി സുധാകരൻ. മൂക്കിൽ വിരൽ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണമെന്നും മന്ത്രി വിമർശിച്ചു.
കുറ്റം ചെയ്തവർക്കെതിരെയാണ് കോടതി തിരിയേണ്ടത്. അല്ലാതെ പൊതുവെ പറയരുത്. കുഴി അടക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. ആരിലും വിശ്വാസം ഇല്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു.
എറണാകുളം നഗരത്തിലെ കുഴി അടക്കാൻ മാത്രം കൊടുത്തത് ഏഴ് കോടി രൂപയാണ്. ഒക്ടോബറിൽ പണം കൈമാറിയതാണ്. മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് ഉത്തരവാദിത്തം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു.
കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റം കൊണ്ടാണോ? ഈ സർക്കാർ വന്നതിന് ശേഷം 700 കോടിയുടെ കെട്ടിടങ്ങളാണ് കോടതിക്ക് നിർമിച്ച് നൽകിയത്. ഹൈക്കോടതിക്ക് ഏഴ് നിലയുള്ള മന്ദിരം അടക്കം കോടതിയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.