Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവികസന പദ്ധതികൾ:...

വികസന പദ്ധതികൾ: ജനങ്ങളെ  വിശ്വാസത്തിലെടുക്കണം- എ.കെ. ആൻറണി

text_fields
bookmark_border
വികസന പദ്ധതികൾ: ജനങ്ങളെ  വിശ്വാസത്തിലെടുക്കണം- എ.കെ. ആൻറണി
cancel

കോഴിക്കോട്​: വികസന പദ്ധതികൾ നടപ്പാക്കു​േമ്പാൾ ജനങ്ങളെ പരമാവധി വിശ്വാസത്തിലെടുക്കണമെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ. ആൻറണി. ഭൂമിയുമായി ബന്ധപ്പെട്ട  വികസനപ്രവർത്തനങ്ങൾ  നടപ്പാക്കുന്നതിന്​ മുമ്പ്​  ഇരകളുമായി വിശദമായ ചർച്ച നടത്തണമെന്ന്​ മുക്കത്ത്​ ഗെയിൽ സമരക്കാർക്കു നേരെയുള്ള ​പൊലീസ്​ അതിക്രമ​ത്തെക്കുറിച്ചുള്ള ചോദ്യത്തിന്​ ആൻറണി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഏതു​ വികസന പദ്ധതിയും നടപ്പാക്കു​േമ്പാൾ കുറെ പേരെ ബാധിക്കും. ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്​നമാണത്​. അവരെ വിശ്വാസത്തിലെടുക്കുകയും ​ ആശങ്ക പരിഹരിച്ച്​ മുന്നോട്ടുപോകുകയും വേണം. കൊച്ചി മെട്രോയിലെ ചില തടസ്സങ്ങൾ യു.ഡി.എഫ്​ സർക്കാർ രമ്യമായി പരിഹരിച്ചത്​ ആൻറണി ഒാർമിപ്പിച്ചു.  

അന്ന്​ എറണാകുളത്തെ ചില വ്യാപാരികളും ഭൂവുടമകളും മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട്​ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി  ചർച്ച നടത്തി മെട്രോയുടെ ആവശ്യകത ബോധ്യപ്പെടുത്തി. ഭൂമി നഷ്​ടമാകുന്നവർക്ക്​ നഷ്​ടപരിഹാര പാക്കേജ്​ നൽകി പ്രശ്​നം പരിഹരിച്ചതോടെ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ പോയ്​മറഞ്ഞു. ഗെയിൽ പദ്ധതിയിലും ഇത്തരം ചർച്ച വേണ​ം -ആൻറണി പറഞ്ഞു. 

ഗെയിൽ: സമരത്തെ അടിച്ചമർത്തുന്നത്​ ശരിയല്ല -കുഞ്ഞാലിക്കുട്ടി
കോഴിക്കോട്​: ഗെയിൽ സമരത്തെ അടിച്ചമർത്തുന്നത്​ ശരിയല്ലെന്നും ജനങ്ങളുടെ ആശങ്കകൾ ചർച്ച നടത്തി പരിഹരിക്കണമെന്നും മുസ്​ലിം ലീഗ്​  ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മാധ്യമ​പ്രവർത്തകരോട്​ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ ബലം പ്രയോഗിച്ച്​  പദ്ധതി നടപ്പാക്കുന്നത്​ അംഗീകരിക്കാനാവില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്താകണം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ നിലപാട് ജനാധിപത്യ വിരുദ്ധം –ജമാഅത്തെ ഇസ്‌ലാമി 
കോ​ഴി​ക്കോ​ട്: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ഗെ​യി​ല്‍ പൈ​പ്പ്‌​ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ര്‍ത്തു​ന്ന സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ര്‍ എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സ്. ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​യ സ​മീ​പ​ന​മാ​ണ് സ​ര്‍ക്കാ​റി​​േ​ൻ​റ​ത്. ന​ട​പ​ടി​ക​ളി​ല്‍ മി​ക്ക​തും പാ​ലി​ക്കാ​തെ​യാ​ണ് ഗെ​യി​ലും സ​ര്‍ക്കാ​റും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പ​ദ്ധ​തി സു​താ​ര്യ​മോ നാ​ട്ടു​കാ​രു​ടെ താ​ല്‍പ​ര്യ​ങ്ങ​ളൈ മാ​നി​ക്കു​ന്ന​തോ അ​ല്ല. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വ് ഇ​ട​തു​പ​ക്ഷ സ​ര്‍ക്കാ​റി​നു​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു. വീ​ടു​ക​ളി​ല്‍ വ​രെ പൊ​ലീ​സ് അ​തി​ക്ര​മി​ച്ചു ക​യ​റി​യി​രി​ക്കു​ന്നു.സ​മ​ര​ക്കാ​രെ തീ​വ്ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ക​യും നാ​ട്ടു​കാ​രോ​ട് പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണം. പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

പോലീസ് നടപടി അങ്ങേയറ്റം അപലപനീയം: എം ഐ ഷാനവാസ് എം പി
മുക്കം: ഗെയിൽ വിരുദ്ധ സമരത്തെ രക്തത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചിട്ടും മതി വരാതെ ജനങ്ങളുടെ നേരെ മൃഗീയമായി നരനായാട്ടു നടത്തിയതിനെ സാധൂകരിക്കുവാനുള്ള പോലീസിന്റെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് എം ഐ ഷാനവാസ് എം പി പറഞ്ഞു. ഒരു മൊട്ടുസൂചി പോലും കൈയിൽ കരുതാതിരുന്ന ഗെയിൽ വിരുദ്ധ സമര പ്രവർത്തകരെയാണ് അക്രമം അഴിച്ചു വിട്ടു എന്ന് പറഞ്ഞ് പോലീസ് തല്ലിച്ചതച്ചത്. ഗെയിൽ കോൺട്രാക്ടർമാരുടെ അച്ചാരം വാങ്ങിയ പോലീസും ഉന്നത ഉദ്യാഗസ്ഥരും ഭരണ നേതൃത്വവുമാണ് ഈ അക്രമത്തിന് പിന്നിൽ. ഇത്രയും സംഭവ വികാസങ്ങൾ അരങ്ങേറിയിട്ടും സംഭവസ്ഥലം സന്ദർശിക്കുക പോലും ചെയ്യാത്ത പോലീസ് ഉന്നത ഉദ്യോഗസ്ഥർ കടുത്ത കൃത്യവിലോപമാണ് കാണിക്കുന്നത്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് തന്നെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്. യു ഡി എഫ് പ്രവർത്തകരും ഗെയ്ൽ വിരുദ്ധ സമരസമിതിയും സംയുക്തമായി നടത്തിയ സമരത്തിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന പോലീസിന്റെ വാദം സത്യത്തിന് നിരക്കാത്തതാണെന്നും എം ഐ ഷാനവാസ് എം പി പറഞ്ഞു.

പൊലീസ്​ ഭീകരത അപമാനം -പോപുലർ ഫ്രണ്ട്
കോഴിക്കോട്: ഗെയിൽ വാതക പൈപ്പ്​ലൈൻ പദ്ധതി ജനവാസ മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവർക്കുനേരെയുണ്ടായ പൊലീസ്​ നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്​ഥാന വൈസ്​ പ്രസിഡൻറ് കെ.എച്ച്. നാസർ പ്രസ്​താവനയിൽ പറഞ്ഞു. ജനങ്ങളുടെ ആശങ്കകളോ എതിർപ്പോ പരിഗണിക്കാതെ ഏതു വിധേനയും പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ഠ്യമാണ് തുടക്കം മുതലേ മുഖ്യമന്ത്രിയടക്കമുള്ളവർ സ്വീകരിച്ചത്. പ്രകോപനമില്ലാതെ പൊലീസ്​ നടത്തിയ അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്​ സംശയിക്കണം. പൊലീസ്​ ഇടപെടലിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്നും കുറ്റവാളികളായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.എച്ച്. നാസർ ആവശ്യപ്പെട്ടു.

പൊലീസ്​ അതിക്രമം അവസാനിപ്പിക്കണം -​െഎ.എൻ.എൽ
കോഴിക്കോട്​: ഗെയിൽ വിരുദ്ധ പ്രക്ഷോഭകരെ നേരിടാനെന്ന നിലയിൽ പൊലീസ്​ നടത്തുന്ന അതിക്രമങ്ങൾ അപലപനീയമാണെന്നും ഉടൻ അവസാനിപ്പിക്കണമെന്നും ​െഎ.എൻ.എൽ സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ ആവശ്യപ്പെട്ടു. യു.ഡി.എഫ്​ ഭരണകാലത്തെ അനുസ്​മരിപ്പിക്കുംവിധം പൊലീസ്​ പൊതുജനത്തോട്​ ശത്രുക്കളോടെന്ന പോലെയാണ്​ പെരുമാറുന്നത്​. അതേസമയം, പ്രക്ഷോഭത്തെ മറയാക്കി പൊലീസിനെ ആക്രമിക്കാനും സർക്കാർ വിരുദ്ധ വികാരമുണ്ടാക്കാനും ചിലർ ശ്രമിക്കുന്നുണ്ട്​. അത്തരക്കാർ ഒരുക്കുന്ന ചതിക്കുഴികളിൽ വീഴാതിരിക്കാൻ സമരരംഗത്തുള്ളവർ ശ്രദ്ധിക്കണമെന്നും ​െഎ.എൻ.എൽ ആവശ്യപ്പെട്ടു. സംസ്​ഥാന ആക്​ടിങ്​ പ്രസിഡൻറ്​ കെ.എസ്​. ഫക്രുദ്ദീൻ അധ്യക്ഷത വഹിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskozhikkodemalayalam newsgayle strike
News Summary - gayle strike kerala
Next Story