Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ma baby
cancel
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ വർഗീയവാദിയുടെ പേര് കേരളത്തിലെ സ്ഥാപനത്തിന് നൽകുന്നത് മനഃപൂർവം പ്രകോപനം സൃഷ്​ടിക്കാൻ -എം.എ. ബേബി

text_fields
bookmark_border

തിരുവനന്തപുരം: രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആർ.എസ്.എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോൾവർക്കറുടെ പേര് നൽകാനുള്ള കേന്ദ്ര മോദി സർക്കാറിൻെറ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന്​ സി.പി.എം പി.ബി അംഗം ​എം.എ. ബേബി.

'കേരള സമൂഹത്തിൽ ഇതിൻറെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ.എസ്.എസിൻെറ കുത്സിത നീക്കമാണ് ഇതിന്​ പിന്നിൽ. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണം. ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്തയാളാണ്, ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർ.എസ്.എസ് മേധാവി. 1940 മുതൽ 1970 വരെ ഗോൾവാൾക്കർ ആർ.എസ് എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ ആർ.എസ്.എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആർ.എസ്.എസ് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ ആർ.എസ്.എസ് മേധാവിയുടെ കീഴിലായിരുന്നു.

ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ ഉറ്റ ചങ്ങാതിയായിരുന്നു ഗോൾവാൾക്കർ. ഗാന്ധി വധത്തിൻെറ കേസിൽ 1948 ഫെബ്രുവരി നാലിന് ഗോൾവാൾക്കറെ അറസ്​റ്റ്​ ചെയ്​തു. ആറു മാസം ജയിലിൽ കിടന്നശേഷം നിരവധി മാപ്പപേക്ഷൾക്കു ശേഷമാണ് ഗോൾവാൾക്കർക്ക് ജാമ്യം കിട്ടിയത്.

ആർ.എസ്.എസിനെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ മുൻകൈയെടുത്ത് കേന്ദ്ര ഗവണ്മൻറ്​ നിരോധിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെയും ദേശീയപതാകയെയും ആദരിക്കുമെന്നും രാഷ്ട്രീയത്തിൽ ഇടപെടില്ല എന്നും ഗോൾവാൾക്കർ എഴുതിക്കൊടുത്ത ശേഷമാണ് സർദാർ പട്ടേലും നെഹ്റു സർക്കാറും ആർ.എസ്.എസിൻെറ മേലുള്ള നിരോധനം പിൻവലിച്ചത്.

ബുദ്ധിപരമായ സത്യസന്ധതയില്ലായ്​മക്കും കുപ്രസിദ്ധനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ വർഗീയവാദി. വി.ഡി. സവർക്കർ മറാത്തിയിലെഴുതിയ രാഷ്ട്ര മീമാംസ എന്ന പുസ്തകം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തർജമ ചെയ്യാൻ ഇദ്ദേഹത്തെ ഏല്പിച്ചു. We and Our Nationhood Defined എന്ന പേരിൽ അതിനെ സ്വന്തം പുസ്തകമാക്കി പ്രസിദ്ധീകരിക്കുയാണ് ഗോൾവൾക്കർ ചെയ്തത്. ഇന്ത്യയുടെ ശത്രുക്കളായ രാക്ഷസർ മുസ്​ലിംങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്​റ്റുകാരും ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ഈ പുസ്തകത്തിലാണ്.

ആധുനിക ഇന്ത്യയുടെ വർഗീയവൽക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വർഗ്ഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്കുന്നത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ്. നവോത്ഥാന നായകരുടെയും മതേതരപുരോഗമന ചിന്തകളുടേയും ബലിഷ്ടമായ ചരിത്രമുള്ള നമ്മുടെ പ്രിയനാടിനെ അപമാനിക്കാനും നിന്ദിക്കാനുമാണ്. കേരളത്തിലെ ജനാധിപത്യവാദികൾ ഈ പ്രകോപനത്തിൽ വീഴരുത്. അതേസമയം അധിക്ഷേപകരമായ ഈ പേരിടൽ നീക്കത്തെ സർവശക്തിയും സമാഹരിച്ച് എതിർക്കുകയും വേണം -എം.എ. ബേബി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ma babygolwalker
News Summary - Giving the name of an RSS communalist to an institution in Kerala is deliberately provoking - MA Baby
Next Story