കരിപ്പൂരിൽ 1.81 കോടിയുടെ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാന ത്താവളത്തിൽ മൂന്ന് കേസുകളിൽ നിന്നായി എയർ കസ്റ്റംസ് ഇൻറലിജൻസ് 1.81 കോടിയുടെ സ്വർണം പിടികൂടി.
3763 ഗ്രാം സ്വർണമാണ് പരിശോധനയിൽ കണ്ടെടുത്തത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്ന് എത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 912 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
വളരെ നേരിയ പാൻ കേക്കുണ്ടാക്കുന്ന ഇലക്ട്രിക്കൽ മെഷീനിെൻറ അകത്തായിരുന്നു 233 സ്വർണം ഒളിപ്പിച്ചത്. ബാക്കി 679 ഗ്രാം സ്വർണം മിശ്രിതരൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ജിദ്ദയിൽനിന്ന് ദോഹ വഴി ഖത്തർ എയർവെയ്സ് വിമാനത്തിൽ എത്തിയ മണ്ണാർക്കാട് സ്വദേശിയിൽ നിന്നാണ് 1999 തൂക്കം വരുന്ന സ്വർണം മിക്സർ ഗ്രൈൻഡറിെൻറ മോട്ടോറിനകത്തായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോൾ പിടിയിലായത്.
മസ്കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിച്ചേർന്ന പുളിക്കൽ സ്വദേശിയിൽ നിന്നാണ് 852 ഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്. മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
ഡെപ്യൂട്ടി കമീഷണർ ഡോ. ശ്രീജുവിെൻറ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ. സുധീർ, എം.കെ. ബാബു നാരായണൻ, തോമസ് വർഗീസ്, പ്രേം പ്രകാശ് മീണ, കൈലാഷ് ദയാമ, ഇൻസ്പെക്ടർമാരായ ബാദൽ ഗഫൂർ, കെ. രാജീവ്, ചേതൻ ഗുപ്ത, ടി. മിനിമോൾ, അഷു സോറൻ, സുമൻ ഗോദര, ഹെഡ് ഹവിൽദാറുമാരായ എൻ.എസ്. മധുസൂദനൻ നായർ, പി. ജമാലുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.