കരിപ്പൂരിൽ 80 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻശ്രമിച്ച 80 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. മൂന്നു യാത്രക്കാരിൽനിന്നാണ് 1.58 കിലോഗ്രാം സ്വർണം പരിശോധനയിൽ പിടിച്ചത്.
കഴിഞ്ഞദിവസം ജിദ്ദയിൽനിന്ന് സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി അർഷദ് കൊളക്കാട്ടിൽനിന്ന് 50.96 ലക്ഷത്തിെൻറ സ്വർണവും ഇതേ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ഉമ്മറിൽനിന്ന് എമർജൻസി ലാമ്പിനുള്ളിലായി ഒളിപ്പിച്ച 15.2 ലക്ഷത്തിെൻറ 299 ഗ്രാം സ്വർണവുമാണ് പിടിച്ചത്. ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ കർണാടക ഭട്കൽ സ്വദേശി മുഹ്യിദ്ദീൻ നവീദിൽനിന്ന് 289 ഗ്രാമും പിടിച്ചു. 14.7 ലക്ഷം വിലവരുന്ന സ്വർണം ടോയ് കാറുകൾക്കുള്ളിലായിരുന്നു ഒളിപ്പിച്ചത്.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, െഎസക് വർഗീസ്, എം. ഉമാദേവി, ഇൻസ്െപക്ടർമാരായ സൗരഭ് കുമാർ, എൻ. റഹീസ്, ജി. ശിൽപ, അരവിന്ദ് ഗൂലിയ, രോഹിത് കത്രി, രാമേന്ദ്ര സിങ്, ഹെഡ് ഹവീൽദാർമാരായ പി. അബ്ദുൽ ഗഫൂർ, കെ.സി. മാത്യു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.