റേഷൻ കടകളിൽ രണ്ടുദിവസത്തെ പരിശോധനയുമായി സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയും റേഷൻ വ്യാപാരികൾക്കടക്കം രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ റേഷൻ കടകളിൽ പരിശോധനക്ക് ഭക്ഷ്യവകുപ്പിെൻറ നിർദേശം. െവള്ളിയാഴ്്ചയും ശനിയാഴ്ചയും എല്ലാ റേഷനിങ് ഇൻസ്പെക്ടർമാരും തങ്ങളുടെ കീഴിലുള്ള അഞ്ച് റേഷൻ കടകളിൽ ഓരോ മണിക്കൂർ വീതം ഉണ്ടാകണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ വ്യാപാരികൾ റേഷൻ വിതരണം നടത്തുന്നതെന്ന് ഉറപ്പാക്കണമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശം നൽകി.
കാർഡുടമകൾ കൈ സാനിറ്റൈസ് ചെയ്തിട്ടാണോ ഇ-പോസ് മെഷീനിൽ വിരൽ അമർത്തുന്നതെന്നും പരിശോധിക്കണം. ഇ-പോസ് മെഷീനിെൻറ പ്രവർത്തനക്ഷമതയും ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിച്ചിട്ടുണ്ടോയെന്നതിെൻറ ഫോട്ടോ അതാത് ജില്ല സപ്ലൈ ഓഫിസർമാർക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ആർ.ഐമാർ നൽകുന്ന റിപ്പോർട്ട് ക്രോഡീകരിച്ച് ജില്ല സപ്ലൈ ഓഫിസർമാർ ഓരോ ദിവസവും സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നൽകും. അതേസമയം സംസ്ഥാനത്തെ എല്ലാ മുൻഗണനേതര സബ്സിഡി, സബ്സിഡിയേതര റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കാലത്തോടനുബന്ധിച്ച് നിലവിൽ റേഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ പുറമെ കിലോഗ്രാമിന് 15 രൂപ നിരക്കിൽ ഒരു കാർഡിന് പത്തുകിലോ ഗ്രാം അരി വിതരണം ചെയ്യാൻ നിർദേശിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.