ചെങ്ങന്നൂരിലെ ഗംഭീര ജയം: വോട്ട് വരവിെൻറ പൊരുൾ ബാലശങ്കർ പറഞ്ഞതോ?
text_fieldsആലപ്പുഴ: ഇടതുസ്ഥാനാർഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് മറിയുമെന്ന ആരോപണത്തെതുടർന്ന് വിവാദ മണ്ഡലമായ ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ അപ്രതീക്ഷിത ഭൂരിപക്ഷത്തിൽ അമ്പരപ്പ്്. കുറഞ്ഞ ഭൂരിപക്ഷത്തിലാകും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ സജി ചെറിയാെൻറ ജയമെന്നാണ് പാർട്ടിപോലും കണക്കുകൂട്ടിയത്. എന്നാൽ, കണക്കുതെറ്റിച്ച് 31,984 വോട്ടിെൻറ ഭൂരിപക്ഷം നേടാനായി.
എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിരുന്ന 2018ലെ ഉപതെരഞ്ഞെടുപ്പിൽ സജിയുടെ കന്നി ജയം 20,956 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു. സി.പി.എം സ്ഥാനാർഥിക്ക് ബി.ജെ.പി വോട്ട് മറിച്ചെന്ന് തീർത്തുപറയാൻ കഴിയുന്ന സൂചനകൾ പ്രകടമല്ലെന്നിരിക്കെ, എവിടെനിന്ന് വന്നു ഇൗ വോട്ടുകളത്രയുമെന്ന വിസ്മയം തീരുന്നില്ല. രണ്ടാം സ്ഥാനത്തെത്തിയ കെ.പി.സി.സി ജന. സെക്രട്ടറി എം. മുരളിക്ക് 39,309 വോട്ടും ബി.ജെ.പി സ്ഥാനാർഥി എം.വി. ഗോപകുമാറിന് 34,493 വോട്ടുമാണ് ലഭിച്ചത്. മിസോറം ഗവർണർ അഡ്വ. ശ്രീധരൻ പിള്ള ഉപതെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ എണ്ണായിരത്തിലേറെ വോട്ട് കുറച്ചാണ് ഗോപകുമാറിന് ലഭിച്ചത്.
തദ്ദേശതെരഞ്ഞെടുപ്പിലെ മുന്നേറ്റം കൊട്ടിഗ്ഘോഷിച്ച ബി.ജെ.പിക്ക് വോട്ടുവിഹിതം കൂട്ടിയേ മതിയാകൂ എന്ന സ്ഥിതിയുണ്ടായിരുന്നു. ജയസാധ്യത പട്ടികയിൽ പാർട്ടി ഉൾപ്പെടുത്തിയ ചെങ്ങന്നൂരിൽ ബി.ജെ.പിയുടെ പ്രമുഖരടക്കം ഗംഭീര പ്രചാരണവും നടത്തി. എന്നിട്ടും തരംഗം പ്രതിഫലിക്കാത്ത വോട്ടുവിഹിതമാണിത്.
ബി.ജെ.പി-സി.പി.എം വോട്ട് ധാരണ തെരഞ്ഞെടുപ്പിനുമുമ്പ് തുറന്നുപറഞ്ഞത് ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറാണ്. ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാർഥി സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണെന്നും വികല കാഴ്ചപ്പാടുള്ള സംസ്ഥാന നേതൃത്വവുമായാണ് മുന്നോട്ടുപോകുന്നതെങ്കിൽ 30 കൊല്ലത്തേക്ക് ബി.ജെ.പിക്ക് വിജയസാധ്യതയില്ലെന്നുമാണ് ബാലശങ്കർ തുറന്നടിച്ചത്.
ചെങ്ങന്നൂരിലേത് വലിയ തെറ്റില്ലാത്ത വോട്ടുവിഹിതമാണെന്ന് ബി.ജെ.പി നിലപാടെടുക്കുേമ്പാഴും പാർട്ടിയിലെ ആർ.എസ്.എസ് അനുകൂല വോട്ടുകൾ സജി ചെറിയാെൻറ പെട്ടിയിൽ വീണിരിക്കാനുള്ള സാധ്യത തള്ളാനാകില്ല. സംസ്ഥാനഭരണം പിടിക്കുമെന്ന് വീമ്പിളക്കിയ ബി.ജെ.പിക്ക് ഇത്തവണ സ്വാഭാവികമായും കൂടേണ്ടിയിരുന്ന വോട്ട് ബാലശങ്കർ പറഞ്ഞിടത്തേക്കാകണം പോയത്.
ചെങ്ങന്നൂരിൽ കോൺഗ്രസ് വോട്ടുകൾ മുഴുവൻ അവരുടെ സ്ഥാനാർഥിക്ക് കിട്ടിയില്ലെന്ന ആരോപണം മുന്നോട്ടുവെച്ച് വോട്ട്ചോർച്ചയെ നേരിടുകയാണ് ബി.ജെ.പി ജില്ല നേതൃത്വം. ഉപതെരഞ്ഞെടുപ്പിൽ സജിക്കായി പരസ്യ നിലപാടെടുത്ത ഒാർത്തഡോക്സ് സഭയടക്കം പ്രതികൂലനിലപാടിലായിട്ടും എം. മുരളിക്കായി എൻ.എസ്.എസ് രംഗത്തുണ്ടായിട്ടും സജിക്ക് കിട്ടിയ മികച്ച ഭൂരിപക്ഷത്തിെൻറ പൊരുളാണ് അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.