ജി.എസ്.ടി: 30ന് ഹോട്ടലുകൾ അടച്ചിടും
text_fieldsതൃശൂർ: ചരക്ക്, സേവന നികുതിയിൽ ഹോട്ടലുകളെ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 30ന് ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സൗത് ഇന്ത്യൻ റസ്റ്റാറൻറ് അസോസിയേഷെൻറ തീരുമാനത്തെ പിന്തുണച്ചാണ് കേരളത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതിദിനം 6,000നും 10,000നും മുകളിൽ വിറ്റുവരവുള്ള ഹോട്ടലുകൾക്ക് അഞ്ച് ശതമാനവും 14,000ന് മുകളിൽ വിറ്റുവരവുള്ള ഹോട്ടലുകൾക്ക് 12ശതമാനവും ശീതീകരിച്ച റസ്റ്റാറൻറുകൾക്ക് 18 ശതമാനവും നികുതി ഏർപ്പെടുത്താനാണ് നീക്കം. നിലവിൽ 10 ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ഹോട്ടലുകൾക്ക് അര ശതമാനമാണ് നികുതി.
ചരക്ക്, സേവന നികുതിയിൽ ഉൾപ്പെടുത്തിയാൽ ഇതിെൻറ അധിക സാമ്പത്തിക ഭാരം ഹോട്ടലുടമകൾക്കൊപ്പം ഉപഭോക്താക്കളും വഹിക്കേണ്ടിവരും. ഇത് സാധാരണക്കാരെ ഹോട്ടലുകളിൽനിന്ന് അകറ്റുന്ന അവസ്ഥയുണ്ടാക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. അതിനാൽ ഹോട്ടലുകളെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുകയോ കുറഞ്ഞ നികുതി ഘടന ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും ജന.സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.