ലീഗിൽ ഒന്നാമനായി തുടരാൻ ആഗ്രഹമില്ല, തലമുറ മാറ്റത്തിന് കളമൊരുക്കും -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: മുസ്‌ലിം ലീഗിൽ ഒന്നാമനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും നല്ല സമയം കഴിഞ്ഞുവെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇനി ഒരു റോളിൽ മാത്രമായിരിക്കും പ്രവർത്തിക്കുകയെന്നും മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എ.കെ. ആന്റണി പറഞ്ഞ ചാരിതാർഥ്യം തനിക്കുമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് അപ്പോൾ തീരുമാനിക്കേണ്ടതാണ്. പുതിയ പി.കെ. കുഞ്ഞാലിക്കുട്ടി ആരെന്ന് കാലം കണ്ടെത്തും. പാർട്ടിയിൽ തലമുറ മാറ്റത്തിന് കളമൊരുക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ബി.ജെ.പി ബുൾഡോസർ രാഷ്ട്രീയം നടത്തിയ ജഹാംഗീർപുരിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പോകേണ്ടതായിരുന്നു. മതനിരപേക്ഷ കാഴ്ചപ്പാടാണ് കോൺഗ്രസിന്റെ ഇടം. വർഗീയപ്രീണനം കോൺഗ്രസ് ചെയ്യേണ്ടതല്ല. അവരത് ചെയ്യുന്നില്ലെന്നും ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഇനിയും പ്രവർത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിൽ യു.ഡി.എഫിന്റെ പ്രസന്റേഷൻ നന്നാക്കണം. ജനങ്ങളെ ആകർഷിക്കുംവിധം മുന്നണി മാറണം. ഇനിയും കുറെ കാര്യങ്ങൾ ശരിയാക്കാനുണ്ടെന്നും സമവാക്യങ്ങൾ ശരിയാക്കണമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് നന്നായാൽ വിട്ടുപോയ കക്ഷികൾ തിരികെ വരുമെന്നാണ് പ്രതീക്ഷ. ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന തീരുമാനം എല്ലാക്കാലത്തേക്കും ഉള്ളതല്ല. എന്നാലത് ഇപ്പോൾ ചർച്ച ചെയ്യന്നതിൽ അർത്ഥമില്ല. സഖ്യകക്ഷി എന്നത് കോൺഗ്രസിന് നൽകിയ വാക്കാണെന്നും അതിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.