കൊടുംചൂട്; കുട്ടികൾക്ക് യൂനിഫോം നിർബന്ധമാക്കരുത്
text_fieldsതിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തിെൻറ ഫലമായി അന്തരീക്ഷ താപനില പതിവില്ലാത് ത വിധം വർധിക്കുന്നതിനാൽ കൊടുംചൂടിൽ കുട്ടികൾക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തിൽ യ ൂനിഫോം നിർബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സൺ പി. സുരേഷ് നിർ ദേശിച്ചു.
ഇറുകിയ യൂനിഫോം, സോക്സ്, ഷൂസ്, ടൈ, തലമുടി ഇറുക്കിക്കെട്ടുക തുടങ്ങിയവ യൂനിഫോമിെൻറ ഭാഗമാണെങ്കിലും സ്കൂൾ അധികാരികൾ നിർബന്ധിക്കാൻ പാടില്ലെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി. ജൂൺ, ജൂലൈ മാസങ്ങളിൽ കടുത്ത മഴക്കാലത്ത് ഷൂസും ടൈയും നിർബന്ധമാക്കരുതെന്ന് നേരത്തേ കമീഷൻ ഉത്തരവായിരുന്നു. സി.ബി.എസ്.ഇ സ്കൂളുകളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ പരീക്ഷക്കിരിക്കുന്ന കുട്ടികൾക്ക് കുടിക്കാൻ വെള്ളവും ഇടക്ക് ആവശ്യമെങ്കിൽ ഇൻവിജിലേറ്ററുടെ നിരീക്ഷണത്തിൽ പ്രാഥമിക സൗകര്യവും ഒരുക്കണമെന്നും കമീഷൻ നിർദേശിച്ചു.
കഠിനമായ ചൂടിൽ കർശനമായ വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സി.ബി.എസ്.ഇക്കുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ അമിതമായ ചൂടും വിയർപ്പും കാരണം കുട്ടികളിൽ ഫംഗസ് രോഗങ്ങളും കണ്ടു വരുന്നുണ്ട്.
അമിതമായ ക്ഷീണം, പനി എന്നിവക്ക് അടിയന്തര ചികിത്സ നൽകാൻ മുൻകരുതൽ സ്വീകരിക്കണമെന്നും കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.