Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടുകളിലെ സ്വകാര്യ...

വീടുകളിലെ സ്വകാര്യ ചടങ്ങിൽ മദ്യം വിളമ്പാൻ അനുമതി വേണ്ടെന്ന്​ ഹൈകോടതി 

text_fields
bookmark_border
വീടുകളിലെ സ്വകാര്യ ചടങ്ങിൽ മദ്യം വിളമ്പാൻ അനുമതി വേണ്ടെന്ന്​ ഹൈകോടതി 
cancel

കൊ​ച്ചി: വീ​ടു​ക​ളി​ലെ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ല്‍ മ​ദ്യം വി​ള​മ്പാ​ന്‍ എ​ക്സൈ​സി​​​െൻറ അ​നു​മ​തി വേ​ണ്ട​തി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. വീ​ടും പ​രി​സ​ര​വും പൊ​തു​സ്​​ഥ​ല​മ​ല്ലെ​ന്നും വീ​ട്ടു ച​ട​ങ്ങി​ൽ മ​ദ്യം വി​ള​മ്പു​ന്ന​ത്​ വി​ൽ​പ​ന​യു​ടെ ഭാ​ഗ​മാ​യ​ല്ലെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​റ​ഞ്ഞു. ച​ട​ങ്ങി​​​െൻറ മ​റ​വി​ൽ വി​ൽ​പ​ന അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും അ​ങ്ങ​​നെ​യു​ണ്ടാ​യാ​ൽ നി​യ​മ​പ​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. വീ​ട്ടി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച്​ മ​ദ്യം വി​ള​മ്പാ​ൻ എ​ഫ്.​എ​ൽ - 6 ലൈ​സ​ൻ​സ് എ​ടു​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ കേ​സെ​ടു​ക്കു​മെ​ന്നും എ​ക്‌​സൈ​സ്, പൊ​ലീ​സ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​തി​നെ​തി​രെ കോ​ട്ട​യം പേ​രൂ​ർ സ്വ​ദേ​ശി അ​ല​ക്‌​സ്. സി. ​ചാ​ക്കോ​യാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

ജൂ​ൺ 25ന് ​പേ​ര​ക്കു​ട്ടി​യു​ടെ മാ​മോ​ദി​സാ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വീ​ട്ടി​ൽ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്​ 50,000 രൂ​പ കെ​ട്ടി​െ​വ​ച്ച് ലൈ​സ​ൻ​സ് എ​ടു​ക്ക​ണ​മെ​ന്നാ​ണ്  എ​ക്‌​സൈ​സ് നി​ർ​ദേ​ശി​ച്ച​ത്. 2015ൽ ​ര​ണ്ട്​ ച​ട​ങ്ങു​ക​ൾ​ക്ക്​ വി​ദേ​ശ​മ​ദ്യ നി​യ​മ​ത്തി​ലെ 13(6) നി​യ​മ പ്ര​കാ​രം 50,000 രൂ​പ ഫീ​സ​ട​ച്ച്​ എ​ഫ്.​എ​ൽ 6 ലൈ​സ​ൻ​സ്​ സം​ഘ​ടി​പ്പി​ച്ച്​ വി​രു​ന്ന്​ ന​ട​ത്തി​യി​രു​ന്നു. വീ​ട്​ പൊ​തു​സ്​​ഥ​ല​മ​ല്ലെ​ന്നും മ​ദ്യം വി​ള​മ്പു​ന്ന​ത്​ വി​ൽ​പ​ന​യു​ടെ ഭാ​ഗ​മാ​യ​ല്ലെ​ന്നും അ​നു​വ​ദ​നീ​യ അ​ള​വി​ല​ധി​കം മ​ദ്യം വീ​ട്ടി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​യ വ്യ​ക്​​തി​ക​ൾ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ എ​ക്​​ൈ​സ​സി​​​െൻറ അ​നു​മ​തി വേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​​​െൻറ വാ​ദം.

പ്ര​ത്യേ​ക ലൈ​സ​ൻ​സി​ല്ലാ​തെ വീ​ട്ടി​ൽ മ​ദ്യം സൂ​ക്ഷി​ക്കാ​നോ വി​ള​മ്പ​ാ​നോ ക​ഴി​യി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ  പൊ​തു​ജ​ന​ങ്ങ​ൾ എ​ത്തു​ന്ന ച​ട​ങ്ങ്​ പൊ​തു​ച​ട​ങ്ങാ​ണ്. പ​ന്ത​ൽ പൊ​തു​സ്​​ഥ​ല​വു​മാ​ണ്. അ​തി​ഥി​ക​ൾ​ക്ക്​ മ​ദ്യം വി​ള​മ്പു​ന്ന​ത്​ പാ​രി​തോ​ഷി​കം എ​ന്ന നി​ല​യി​ലാ​ണെ​ന്നും പാ​രി​തോ​ഷി​ക​മാ​യി മ​ദ്യം ന​ൽ​കു​ന്ന​ത്​ വി​ൽ​പ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

എ​ന്നാ​ൽ, അ​ബ്​​കാ​രി നി​യ​മം 15ാം വ​കു​പ്പി​ൽ പ​റ​യു​ന്ന നി​രോ​ധ​ന​മു​ള്ള പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ വീ​ടോ താ​മ​സ സ്​​ഥ​ല​മോ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി. മ​ദ്യം വി​ള​മ്പാ​ൻ അ​ന​ു​മ​തി ന​ൽ​കി​യാ​ൽ വീ​ടു​ക​ൾ ബാ​റാ​യി മാ​റു​മെ​ന്ന​ത്​ സ​ർ​ക്കാ​റി​​​െൻറ ആ​ശ​ങ്ക മാ​ത്ര​മാ​ണ്. സ​ർ​ക്കാ​റി​​​െൻറ ജാ​ഗ്ര​ത പ്ര​ശം​സ​നീ​യ​മാ​ണെ​ങ്കി​ലും ഇ​തി​​​െൻറ പേ​രി​ൽ സ്വ​കാ​ര്യ​ഭ​വ​ന​ങ്ങ​ളി​ലേ​ക്ക്​ ക​ട​ന്നു​ക​യ​റ്റം പാ​ടി​ല്ല.നൂ​റു രൂ​പ​യു​ടെ വൈ​ൻ വി​ള​മ്പാ​ൻ 50,000 രൂ​പ​യു​ടെ ഫീ​സ്​ അ​ട​ച്ച്​ ലൈ​സ​ൻ​സ്​ എ​ടു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന യു​ക്​​തി​സ​ഹ​മ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourt
News Summary - high court on liqour issue
Next Story