പെട്രോളിനും ഡീസലിനും ജി.എസ്.ടി തടസ്സമെന്തെന്ന് ഹൈകോടതി; പത്തു ദിവസത്തിനകം സത്യവാങ്മൂലം നൽകണം
text_fieldsകൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ തടസ്സമെന്തെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച കാരണങ്ങൾ വ്യക്തമാക്കി പത്തു ദിവസത്തിനകം സത്യവാങ്മൂലം നൽകണമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ജി.എസ്.ടി കൗൺസലിന് നിർദേശം നൽകി.
തുടർന്ന് ഹരജി നവംബർ 19ന് വീണ്ടും പരിഗണിക്കാൻ മാറ്റി. ഇന്ധനങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേന്ദ്ര -സംസ്ഥാന സർക്കാറുകൾ 60 ശതമാനത്തോളം നികുതിയാണ് ഇന്ധനങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്നതെന്നും പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധന വില ഏകോപിപ്പിക്കാനാവുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. നേരത്തേ ഇൗ ആവശ്യമുന്നയിച്ച് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഇവരുടെ നിവേദനം പരിഗണിച്ച് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.