പൊതുജന വികാരത്തിെൻറപേരിൽ റിമാൻഡ് ഉത്തരവ് സാധ്യമല്ലെന്ന് കോടതി
text_fieldsെകാച്ചി: പൊതുജന വികാരത്തിെൻറപേരിൽ ആരെയെങ്കിലും തടവിലാക്കാനോ ഏതെങ്കിലും വഴിയിലൂടെ റിമാൻഡ് ഉത്തരവ് വാങ്ങിയെടുക്കാനോ സാധ്യമെല്ലന്ന് ഹൈകോടതി. ജിഷ്ണു കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചാണ് സിംഗിൾ ബെഞ്ചിെൻറ നിരീക്ഷണം. കേസ് പരിഗണിക്കവേ, പൊതുജനവികാരം അവഗണിക്കാനാകില്ലെന്ന സ്പെഷൽ േപ്രാസിക്യൂട്ടറുടെ വാദം കോടതി തള്ളി.
പൊതുജനവികാരം പോലുള്ള തന്ത്രങ്ങൾക്കെതിരായ സുപ്രീംകോടതിയുടെ മുന്നറിയിപ്പ് കോടതികൾക്ക് മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥർക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. വൈസ് പ്രിൻസിപ്പലടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹരജിയിൽ തിങ്കളാഴ്ച വിധിപറയാനിരിക്കെ തലേന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ശരിയായില്ല. അറസ്റ്റിന് നിയമപരമായി തടസ്സമില്ലെന്ന സ്പെഷൽ േപ്രാസിക്യൂട്ടറുടെ വാദത്തെ എതിർക്കുന്നില്ല. എങ്കിലും നിയമത്തിെൻറ മാത്രമല്ല നീതിയുടെകൂടി കോടതിയാണിത്.
മെനഞ്ഞെടുത്ത കോപ്പിയടിക്കഥയിലൂടെ കുടുക്കി ഡീബാർ ചെയ്യാനുള്ള നീക്കത്തിൽ മനംനൊന്തും ഭയന്നും ജിഷ്ണു ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷെൻറ വാദം. ഹരജിക്കാരായ പ്രതികളടക്കമുള്ളവർ വെള്ളേപ്പപ്പറിൽ നിർബന്ധിച്ച് ഒപ്പിടുവിച്ച് വാങ്ങിയെന്നും പിന്നീട് മാപ്പപേക്ഷ എഴുതി ച്ചേർക്കുകയുമായിരുന്നെന്നും പറയുന്നു. എന്നാൽ, ജിഷ്ണു പ്രണോയിെയയും മറ്റൊരു വിദ്യാർഥി ജിഷ്ണു രാജിെനയും കോപ്പിയടിച്ച് പിടികൂടിയതായാണ് പ്രതികൾ ചൂണ്ടിക്കാട്ടുന്നത്. മാപ്പപേക്ഷിച്ച് ഇരുവരും മാനജ്മെൻറിന് കുറിപ്പ് നൽകിയിരുെന്നന്നും ഇവർ വ്യക്തമാക്കുന്നു. അതേസമയം, പ്രോസിക്യൂഷൻ ആരോപിക്കുന്നതുപോലെ കോളജ് മാനേജ്മെൻറിലെ ആരെങ്കിലും മർദിച്ചതായി ജിഷ്ണുവിെൻറ ആത്മഹത്യക്കുറിപ്പിൽ പരാമർശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നേരിേട്ടാ അല്ലാതെയോ ആത്മഹത്യക്ക് ഹരജിക്കാർ പ്രേരണചെലുത്തിയതായി കേസ് ഡയറിയിൽനിന്ന് വ്യക്തമല്ലെന്ന് പരമാർശിച്ചാണ് കസ്റ്റഡിയിൽ ചോദ്യംചെയ്യൽ ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്. ഒന്നാം പ്രതിക്ക് ജാമ്യം നൽകിയപ്പോൾ പരാമർശിച്ച സുപ്രീംകോടതി മാർഗനിർദേശങ്ങൾ ഇക്കാര്യത്തിലും ബാധകമാണ്. മർദനമാണ് മരണ കാരണമെന്നതിന് പ്രഥമദൃഷ്ട്യ തെളിവുകളില്ല. ഇൗ സാഹചര്യത്തിൽ ജിഷ്ണുവിനെതിരെ മാനേജ്മെൻറിന് പകപോക്കേണ്ട കാരണം കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.