സ്ത്രീകൾ അടക്കമുള്ള ഹൈടെക് മോഷ്ണ സംഘത്തെ അതിവേഗം പൊക്കി പൊലീസ്
text_fieldsകായംകുളം: ഹൈടെക് മോഷ്ടാക്കളെ അതിവേഗം പൊക്കി പൊലീസിെൻറ മിടുക്ക്. വള്ളികുന്നം സ്റ്റേഷൻ പരിധിയിലെ ചൂനാട് മാർക്കറ്റിൽ മോഷണം നടത്തിയ സ്ത്രീകൾ അടക്കമുള്ള സംഘമാണ് മണിക്കൂറുകൾക്കകം പൊലീസിെൻറ വലയിലായത്.
കറ്റാനം ഇലപ്പക്കുളം തോട്ടിെൻറ തെക്കതിൽ സജിലേഷ് (23), കരുനാഗപ്പള്ളി കാരൂർകടവ് മീതു ഭവനത്തിൽ നിധിൻ സേതു (21), കരുനാഗപ്പള്ളിയിൽ വാടക താമസക്കാരായ എറണാകുളം കുമ്പളങ്ങി താന്നിക്കൽ പ്രീത (29), തിരുവനന്തപുരം വെഞ്ഞാറമൂട് പൂവൻവിളവത്ത് അനു (36) എന്നിവരാണ് പിടിയിലായത്.
സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന മാർക്കറ്റിൽ മോഷണം നടത്തിയ തസ്കരസംഘത്തെ 24 മണിക്കൂറിനുള്ളിൽ പിടികൂടാനായത് പൊലീസിനും അഭിമാനമായി.
ചൂനാട് മാർക്കറ്റിലെ കബീറിെൻറ സിറ്റി ബേക്കറിയിലാണ് വെള്ളിയാഴ്ച പുലർച്ച മോഷണം നടന്നത്. തെക്കേ ജങ്ഷനിലെ ഷംനാദിെൻറ ഉടമസ്ഥതയിെല ജാസ്മിൻ ജ്വല്ലേഴ്സ് തുറക്കാൻ ശ്രമിച്ചെങ്കിലും വിജയച്ചില്ല. ഒരാഴ്ച മുമ്പും ഇതേ സംഘം ജ്വല്ലറി കുത്തി തുറക്കാൻ ശ്രമിച്ചിരുന്നു.
കെ.എൽ 29 പി 6639 ടാറ്റ ടിയാഗോ കാറിലാണ് സംഘം എത്തിയത്. ബേക്കറിയുടെ മുൻ വശത്ത് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് സ്ഥാപിച്ച പൂട്ട് തകർത്താണ് അകത്ത് കയറിയത്. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയുടെ സാധനങ്ങളാണ് കവർന്നത്. ഗ്യാസ് കട്ടർ ഉൾെപ്പടെയുള്ളവയുമായാണ് മോഷ്ടാക്കൾ എത്തിയത്.
രണ്ട് മണിക്കൂറോളം മാർക്കറ്റിൽ െചലവഴിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ച കാറിെൻറ ചിത്രവും ഗ്യാസ് സിലിണ്ടറുമാണ് മോഷ്ടാക്കളെ പിന്തുടരാൻ സഹായിച്ചത്. മോഷണത്തിന് ഗ്യാസ് സിലിണ്ടർ കാറിൽനിന്ന് ഇറക്കുന്നതും കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ദേഹമാസകലം മൂടിയ വസ്ത്രവും മുഖം മറച്ചുമാണ് ഇവർ എത്തിയത്. കാറിലെത്തിയ മോഷ്ടാക്കളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതും തിരിച്ചറിയലിന് സഹായകമായി. പുതിയ മോഡൽ കാറും ഇതിലെ ചുളുക്കും തിരിച്ചടിയായി. അന്വേഷണത്തിൽ താമല്ലാക്കൽ സ്വദേശിയുടെതാണ് കാറെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ എളുപ്പമായി.
റെൻറ് എ കാർ സ്ഥാപനത്തിൽനിന്ന് വാടകക്ക് എടുത്താണ് സംഘം മോഷണത്തിന് ഇറങ്ങിയത്. പിടിവീഴുമെന്നായതോടെ മുന്നാറിലേക്ക് മുങ്ങാനുള്ള ശ്രമമായിരുന്നു. എന്നാൽ, ജി.പി.ആർ.എസ് സംവിധാനമുള്ള കാറിെൻറ സഞ്ചാരപാത പിന്തുടർന്ന് വഴിമധ്യേ പൊലീസ് പിടികൂടുകയായിരുന്നു.
മോഷ്ടാക്കളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച സി.ഐ ഡി. മിഥുൻ പറഞ്ഞു. എസ്.ഐ അൻവർ സാദത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ മനീഷ്, ജിഷ്ണു, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പൊലീസിനെ ആദരിച്ചു
വള്ളികുന്നം: വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത വള്ളികുന്നം െപാലീസിന് വ്യാപാരികളുടെ ആദരം.
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഉപഹാരം പ്രസിഡൻറ് മഠത്തിൽ ഷുക്കൂറിൽനിന്ന് സി.ഐ ഡി. മിഥുൻ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.