കേരളം ഉരുകുന്നു; പാലക്കാട്ട് 40 ഡിഗ്രി
text_fieldsപാലക്കാട്/ തൃശൂർ : വിവിധ ജില്ലകൾ വേനൽ ചൂടിൽ ഉരുകുന്നു. തുടർച്ചയായി രണ്ടാം ദിവസവു ം പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുണ്ടൂരിലെ ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജ ി സെൻററിലെ (ഐ.ആർ.ടി.സി) താപമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. വേനൽ തുടങ്ങിയതിന് ശേഷം ഏഴാം തവണയാണ് 40 ഡിഗ്രിയിലെത്തുന്നത്, മാർച്ചിൽ മൂന്നാം തവണയും.
മലമ്പുഴ ജലസേചന വകുപ്പ് ഓഫിസിലെ താപമാപിനിയിൽ ബുധനാഴ്ച 37.7 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ പട്ടാമ്പിയിലെ കാർഷിക സർവകലാശാല ഓഫിസിൽ രേഖപ്പെടുത്തിയ ചൂട് 39.4 ഡിഗ്രി. സൂര്യാതപം പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണം. തൃശൂരും വെന്തുരുകുകയാണ്. 39.02 ഡിഗ്രി സെൽഷ്യസാണ് വെള്ളാനിക്കരയിലെ താപമാപിനിയിൽ ബുധനാഴ്ച രേഖപ്പെടുത്തിയത്.
ഫെബ്രുവരി 24ന് അനുഭവപ്പെട്ട 38.07 ആണ് അതിന് മുമ്പുള്ള കൂടിയചൂട്. വരുന്ന രണ്ട് ദിവസങ്ങളിലും സമാന കലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 38 ഡിഗ്രിയിൽ എത്തി നിന്നിരുന്ന ചൂട് വേനൽമഴ സാധ്യതയിൽ കുറഞ്ഞ് 35 മുതൽ 36 ഡിഗ്രിയിലേക്ക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.