സ്കൂളുകളുടെ നിലവിലെ ഗ്രേഡിനുതാഴെ അധിക ക്ളാസുകള്‍ അനുവദിക്കാനും വിദ്യാഭ്യാസ ആവശ്യകതാചട്ടം ബാധകം –ഹൈകോടതി
text_fieldsകൊച്ചി: സ്കൂളുകളില്‍ നിലവിലെ ഗ്രേഡിനുതാഴെ അധിക ക്ളാസുകള്‍ അനുവദിക്കാനും പ്രാദേശിക വിദ്യാഭ്യാസ ആവശ്യകത പരിശോധന അനിവാര്യമെന്ന് ഹൈകോടതി. അപ്ഗ്രേഡ് ചെയ്യാതെ വര്‍ഷന്തോറും അധിക ക്ളാസ് അനുവദിക്കാനാണെങ്കില്‍ പോലും കേരള വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള നിബന്ധനകള്‍ ബാധകമാണ്. പുതിയ സ്കൂളുകള്‍ തുടങ്ങാനും അപ്ഗ്രേഡ് ചെയ്യാനും വിദ്യാഭ്യാസ ചട്ടത്തിലെ നിബന്ധനകള്‍ നിലവിലിരിക്കെ അധിക ക്ളാസുകളുടെ കാര്യത്തില്‍ ഇളവനുവദിക്കാനാകില്ളെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കൊല്ലം എടവട്ടത്തെ കോട്ടാത്തല സുരേന്ദ്രന്‍ മെമ്മോറിയല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ അപേക്ഷയില്‍ ആറ്, ഏഴ് ക്ളാസുകള്‍ അനുവദിക്കാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാറും പൊതുവിദ്യാഭ്യാസ ഡയറക്ടറും ജില്ലാ വിദ്യാഭ്യാസ ഓഫിസറും നല്‍കിയ അപ്പീല്‍ ഹരജി അനുവദിച്ചാണ് ഉത്തരവ്.
1982 മുതല്‍ പ്രവര്‍ത്തിക്കുന്ന കോട്ടാത്തല സ്കൂളില്‍ എട്ടുമുതല്‍ പത്തുവരെ ക്ളാസുകളാണുള്ളത്. തൊട്ടടുത്തുതന്നെ അഞ്ചുവരെ ക്ളാസുകളുള്ള സ്കൂളുമുണ്ട്. ഈ സാഹചര്യത്തില്‍ ആറ്, ഏഴ് ക്ളാസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് അപേക്ഷനല്‍കി. ബന്ധപ്പെട്ട അധ്യയനവര്‍ഷത്തേക്ക് അധിക ക്ളാസുകള്‍ അനുവദിക്കാന്‍ പ്രത്യേക വിജ്ഞാപനത്തിന്‍െറ അടിസ്ഥാനത്തിലല്ലാതെ അപേക്ഷ നല്‍കാമെന്നും വിദ്യാഭ്യാസ ആവശ്യകത നോക്കാതെ അനുമതി നല്‍കാമെന്നുമുള്ള ചട്ടം രണ്ട് (എ) (ആറ്) പ്രകാരമാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, വിദ്യാഭ്യാസചട്ടം രണ്ട് എ പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ച് വിജ്ഞാപനത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രമെ പുതിയ ക്ളാസുകള്‍ അനുവദിക്കാവൂവെന്ന് വ്യക്തമാക്കി അപേക്ഷ തള്ളി. ഇതിനെതിരെയാണ് സ്കൂള്‍ മാനേജ്മെന്‍റ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്.
അപ്ഗ്രേഡേഷന് വേണ്ടിയുള്ള അപേക്ഷയല്ല ഇതെന്നും നിലവിലെ ഹൈസ്കൂളില്‍ താഴ്ന്നതരത്തിലെ രണ്ട് ക്ളാസുകള്‍ നിലവിലെ അധ്യയനവര്‍ഷം അനുവദിക്കണമെന്ന അപേക്ഷ മാത്രമായതിനാല്‍ രണ്ട് എ (ഒന്ന്), (രണ്ട്) ചട്ടങ്ങള്‍ ബാധകമാക്കേണ്ടതില്ളെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. രണ്ട് എ (ആറ്) ചട്ടപ്രകാരം അപേക്ഷ പരിഗണിച്ച് അധിക ക്ളാസ് അനുവദിക്കാനും നിര്‍ദേശിച്ചു. എന്നാല്‍, ഈ ഉത്തരവ് നിയമവിരുദ്ധവും അപ്രായോഗികമാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പുതിയ സ്കൂളുകള്‍ അനുവദിക്കാനും അപ്ഗ്രേഡ് ചെയ്യാനും പ്രാദേശിക വിദ്യാഭ്യാസ ആവശ്യംകൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന ചട്ടം തന്നെ പുതിയ ക്ളാസുകള്‍ അനുവദിക്കുന്ന കാര്യത്തിലും ബാധകമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. അധിക ക്ളാസ് അനുവദിക്കാന്‍ പുതിയ സ്കൂളുകളും അപ്ഗ്രഡേഷനും അനുവദിക്കുന്നതിന് ബാധകമായ ചട്ടങ്ങള്‍ വേണ്ടെന്നുവന്നാല്‍, സമാന ഗ്രേഡോടെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്കൂളിനെ ബാധിക്കും. ഇത് സര്‍ക്കാറിന് അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുകയും ചെയ്യും. ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ പുന$പരിശോധന ഹരജിയും സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
സിംഗിള്‍ ബെഞ്ചിന്‍െറ ഈ ഉത്തരവുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ളെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ അനുവദിക്കുകയായിരുന്നു.
ഗ്രേഡ് ഉയര്‍ത്താനോ അധിക ക്ളാസുകള്‍ അനുവദിക്കാനോ പുതിയ അപേക്ഷ നല്‍കാന്‍ ഈ വിധി തടസ്സമാകില്ളെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.