മക്കൾ നഷ്ടപ്പെട്ടവർ നീതിനിർവഹണ സംവിധാനത്തിെൻറ ആദരവിന് അർഹരെന്ന് ഹൈകോടതി
text_fieldsകൊച്ചി: മക്കൾ നഷ്ടപ്പെട്ടതിെൻറ ദുഃഖം പേറുന്നവരോട് അന്വേഷണ ഉദ്യോഗസ്ഥർ ആദരവ് പ്രകടിപ്പിക്കണമെന്ന് ഹൈകോടതി. വിചാരണ സംവിധാനത്തിൽനിന്ന് അവർ പരിഗണന അർഹിക്കുന്നുണ്ട്. ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവിന് ഉൗർജം പകരാനും നീതിനിർവഹണ സംവിധാനത്തിന് കഴിയണം. കർണാടകയിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ഡെന്നിസ് തോമസ് 2006ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് സംബന്ധിച്ച അന്വേഷണത്തിൽ എ.ഡി.ജി.പിയുടെ സമഗ്ര പരിശോധനക്ക് ഉത്തരവിട്ടാണ് സിംഗിൾ െബഞ്ചിെൻറ നിരീക്ഷണം.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളായ തൃക്കാക്കര സ്വദേശി ടി.ഇ. തോമസും എ.എക്സ്. വിറോണിയും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മുങ്ങിമരണമാെണന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ശരീരത്തിൽ ആൽക്കഹോൾ അംശം കണ്ടെത്തിയിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർെട്ടന്നും ആരെങ്കിലും കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് ഇക്കാര്യം അന്വേഷിച്ചിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മക്കൾ നഷ്ടപ്പെടുന്നത് ജീവിതകാലം മുഴുവൻ സഹിക്കാവുന്നതിലധികം വേദനയുണ്ടാക്കുന്ന ദുരന്തമാണെന്ന് കോടതി നിരീക്ഷിച്ചു. അവരുടെ കണ്ണീെരാപ്പാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും പര്യാപ്തമായ നീതിനിർവഹണ സംവിധാനമല്ല നിലവിലുള്ളത്. ക്രിമിനൽ നടപടിക്രമങ്ങൾക്ക് പുറത്താണ് ഇപ്പോൾ ഇരകളായവരുടെ സ്ഥാനം. എന്നാൽ, നീതിനിർവഹണ സംവിധാനത്തിെൻറ ഭാഗമായാണ് മറ്റിടങ്ങളിലെല്ലാം ഇരകളെ കാണുന്നത്. മക്കൾ നഷ്ടപ്പെട്ട് വേദനയനുഭവിക്കുന്നവരുടെ കണ്ണീെരാപ്പാനുള്ള ബാധ്യത നീതിനിർവഹണ സംവിധാനത്തിനുണ്ട്. മക്കളുടെ മരണവുമായി ബന്ധപ്പെട്ട് ഹരജിക്കാരുയർത്തുന്ന സംശയങ്ങളും ആശങ്കയും കേൾക്കുകയും പരിഹരിക്കുകയും വേണം. സംശയങ്ങൾ തെറ്റായിരുന്നെങ്കിൽ കാര്യകാരണ സഹിതം അവരെ ബോധ്യപ്പെടുത്തണം. അന്വേഷണത്തിെൻറ വിശ്വാസ്യത അവരെ ബോധ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
പൊലീസ് നടത്തിയ അന്വേഷണം സമഗ്രമായി പരിശോധിക്കാൻ ദക്ഷിണ മേഖല എ.ഡി.ജി.പിയോട് കോടതി നിർദേശിച്ചു. മേയ് 31നുമുമ്പ് നടപടികൾ തീർത്ത് റിപ്പോർട്ട് നൽകണം. ഇതിനുശേഷം തുടരന്വേഷണം വേണ്ടതുണ്ടോയെന്ന് അറിയിക്കണമെന്നും കൂടുതൽ സമയം വേണ്ടതുണ്ടെങ്കിൽ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.