മണ്ണെടുപ്പ് അനുമതി ആവശ്യത്തിനനുസരിച്ച് മാത്രമാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മണ്ണെടുക്കാനും നീക്കാനും ജിയോളജിസ്റ്റുകൾ അനുമതിനൽകുന്നത് ആവശ്യത്തിനനുസൃതമായി മാത്രമാകണമെന്ന് ഹൈകോടതി. സർക്കാറിെൻറ വിവിധ പദ്ധതികൾക്കുൾപ്പെടെ മണ്ണെടുപ്പിന് അനുമതി നൽകുമ്പോൾ പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയും ആവശ്യവും കണക്കിലെടുക്കണമെന്നും കോടതി നിർദേശിച്ചു. കൊച്ചിയിൽ ഫിഫ അണ്ടർ പതിനേഴ് ലോകകപ്പ് ഫുട്ബാൾ പരിശീലനഗ്രൗണ്ടുകളിലേക്ക് മണ്ണടിക്കുന്നതിന് പൊലീസ് സംരക്ഷണം തേടി സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
ഗ്രൗണ്ടുകളിലേക്ക് ആവശ്യമായ മണ്ണ് ലഭ്യമായ പശ്ചാത്തലത്തിൽ മണ്ണെടുപ്പും നീക്കവും അനുവദിക്കില്ലെന്ന ജില്ല ജിയോളജിസ്റ്റിെൻറ ഉറപ്പ് രേഖപ്പെടുത്തിയാണ് ഹരജി തീർപ്പാക്കിയത്. തങ്ങളുടെ ഭൂമിയിൽനിന്ന് മണ്ണെടുക്കുന്നതിനെ നാട്ടുകാർ എതിർക്കുന്നത് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി ഡോ. അരുൺ ജോർജ്, പട്ടിമറ്റം സ്വദേശി മരക്കാർ, ചേലക്കുളം സ്വദേശി ഷിനാജ് എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. മത്സരം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണെങ്കിലും പരിശീലന മൈതാനങ്ങളായി ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടും പരേഡ് ഗ്രൗണ്ടുമാണ് നിശ്ചയിച്ചത്.
മൈതാനമൊരുക്കുന്നതിന് മണ്ണടിക്കാൻ അധികൃതർ അനുമതി നൽകിയിരുന്നു. പാരിസ്ഥിതികാനുമതിയും ഖനനാനുമതിയും ലഭിച്ചിട്ടും മണ്ണെടുപ്പ് തടയുകയാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.എന്നാൽ, വെളി ഗ്രൗണ്ടും പരേഡ് ഗ്രൗണ്ടും പരിശീലനത്തിന് ഒരുക്കാൻ ആവശ്യമായ മേൽമണ്ണ് ഇതിനകം ലഭിച്ചതായി ഫിഫ ലോകകപ്പിെൻറ നോഡൽ ഓഫിസർ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ മണ്ണെടുപ്പ് അനിവാര്യമല്ലെന്നും കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല വിശദീകരണം നൽകി. 5500 ക്യുബിക് മീറ്റർ മണ്ണാണ് ആവശ്യം. 22,500 ക്യുബിക് മീറ്റർ എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഗ്രൗണ്ടുകൾ ശരിയാക്കാൻ ആവശ്യമായ മണ്ണ് മൈതാനങ്ങളിൽ എത്തിയിട്ടുണ്ട്. കൂടുതൽ മണ്ണ് കൊണ്ടുപോകാൻ അനുമതി നൽകില്ലെന്ന് കലക്ടറും ജിയോളജിസ്റ്റും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.