കള്ളപ്പരാതി കണ്ടത്തൊന്‍ കഴിയുന്നില്ളെങ്കില്‍ വിജിലന്‍സ് എന്തിനെന്ന് ഹൈകോടതി
text_fieldsകൊച്ചി: കള്ളപ്പരാതികള്‍ കണ്ടത്തൊന്‍ കഴിയുന്നില്ളെങ്കില്‍ പിന്നെ എന്തിനാണ് വിജിലന്‍സ് എന്ന് ഹൈകോടതി. വിജിലന്‍സിന് ഒട്ടേറെ പരാതികള്‍ ദിനംപ്രതി ലഭിക്കുന്നുണ്ട്. ഇവയില്‍ കുറെയേറെ വ്യാജമാണ്. പരാതികളില്‍ നിന്ന് വ്യാജന്‍ തിരിച്ചറിയാന്‍ കഴിയണമെന്നും അല്ലാതെ എന്തിനാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ആരാഞ്ഞു.
ശങ്കര്‍ റെഡ്ഡിയെ ഡി.ജി.പിയായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ശങ്കര്‍ റെഡ്ഡി കേസിലെ പരാതിക്കാരന്‍ നവാസ് പായിച്ചിറതന്നെ നാല്‍പതോളം പരാതി നല്‍കിയതായി ചെന്നിത്തലയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോഴാണ് വ്യാജ പരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയണമെന്ന് അഭിപ്രായപ്പെട്ടത്.
വിജിലന്‍സ് കേരള പൊലീസിന്‍െറ ഭാഗം മാത്രമാണെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. വിജിലന്‍സിന് പ്രത്യേക സ്വാതന്ത്ര്യമോ അവകാശമോ അനുവദിച്ചുതന്നിട്ടില്ല. പരാതിക്കാരനായ നവാസ് കേരളത്തിലെ വിവിധ കോടതികളിലായി പല വ്യക്തികള്‍ക്കെതിരെ നല്‍കിയ പരാതികളുടെ വിവരങ്ങള്‍ നല്‍കാനും കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു.
അതേസമയം, വിജിലന്‍സിന്‍െറ അധികാരപരിധി എന്താണെന്ന് വിശദീകരിക്കാനുള്ള കോടതിയുടെ മുന്‍ ഉത്തരവിന് സത്യവാങ്മൂലത്തിലൂടെ വിജിലന്‍സ് വിശദീകരണം നല്‍കിയിട്ടുണ്ട്. അഴിമതി നിരോധന നിയമമനുസരിച്ചും സര്‍ക്കാറിന്‍െറ അതതുകാലത്തെ ഉത്തരവിനനുസരിച്ചുമാണ് വിജിലന്‍സിന്‍െറ പ്രവര്‍ത്തനമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
പൊതുസേവകന്‍െറ അധികാരദുര്‍വിനിയോഗം, പെരുമാറ്റദൂഷ്യം, ചുമതലയില്‍നിന്നുള്ള വ്യതിയാനവും അവഗണനയും, പൊതുപണം ദുര്‍വിനിയോഗം തുടങ്ങിയവയും അഴിമതി നിരോധനനിയമത്തിന്‍െറ പരിധിയില്‍ വരുന്ന മറ്റുകാര്യങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമുണ്ട്. അതേസമയം, നിയമലംഘനമോ നടപടിക്രമങ്ങളിലെ വീഴ്ചയോ മാത്രമാണ് ഉദ്യോഗസ്ഥന്‍െറ ഭാഗത്ത് നിന്നുണ്ടായതെങ്കില്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്താനും തിരുത്താന്‍ ശിപാര്‍ശചെയ്യാനും മാത്രമാണ് കഴിയുക. സര്‍ക്കാര്‍ തീരുമാനങ്ങള്‍ തിരുത്തണമെന്ന് ഉത്തരവിടാന്‍ അധികാരമില്ല. ശിപാര്‍ശ നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറാണ്. ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ടും കേസെടുക്കാന്‍ പര്യാപ്തമായ പരാതിയല്ളെന്ന് കണ്ടത്തെിയിട്ടുണ്ട്. എന്നാല്‍, നടപടിക്രമങ്ങളിലെ വീഴ്ചസംബന്ധിച്ച് സര്‍ക്കാറിനെ അറിയിക്കുകയും തീരുമാനം പുന$പരിശോധിക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചിക്കുകയും ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.