ഫോൺ കെണി കേസ്: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: മന്ത്രി എ.കെ. ശശീന്ദ്രൻ ആരോപണ വിധേയനായ ഫോൺ കെണി കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. തെളിവായി ശേഖരിച്ച ചില വസ്തുക്കളുടെ ശാസ്ത്രീയ പരിശോധന ഫലം കൂടിയേ ലഭിക്കാനുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപ് നൽകിയ ഹരജിയിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. ഷാനവാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫോണ്‍ കെണി വിവാദത്തില്‍ സ്വകാര്യ ടി.വി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും മന്ത്രി ശശീന്ദ്രനും ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. വിവാദ ടെലിഫോൺ സംഭാഷണം ചാനലിലൂടെ സംപ്രേഷണം ചെയ്ത സംഭവത്തിൽ ഹരജിക്കാരനുൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി സർക്കാറിെൻറ വിശദീകരണത്തിൽ പറയുന്നു. അന്വേഷണത്തിെൻറ ഭാഗമായി കണ്ടെടുത്ത മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ തുടങ്ങിയവയാണ് ഫോറൻസിക് പരിശോധനക്ക് നൽകിയിട്ടുള്ളത്. ഇവയുടെ പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേസിൽ ഇൗ ഘട്ടത്തിൽ ഹരജിക്കാരൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് സംശയകരമാണ്. മന്ത്രി ശശീന്ദ്രനെതിരായ കേസ് കോടതി നേരേത്ത റദ്ദാക്കിയിരുന്നു. എ.കെ. ശശീന്ദ്രനെ കുറ്റമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ മഹാലക്ഷ്മിയുടെ വിലാസം വ്യാജമാണെന്ന് തിങ്കളാഴ്ചയും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിലെ മറ്റ് പ്രതികളെക്കൂടി ഹരജിയിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന ഹരജിക്കാരെൻറ ആവശ്യത്തിൽ കോടതി സർക്കാറിെൻറയും സി.ബി.െഎയുെടയും വിശദീകരണം തേടി. ഹരജി 14ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.