ഹൈകോടതി ഇടപ്പെട്ടു; മനുഷ്യക്കടത്തിന് ഇരയായ വീട്ടമ്മ പ്രവാസി ലീഗൽ സെല്ലിെൻറ ഇടപെടലിൽ നാട്ടിലേക്ക്
text_fieldsകൊച്ചി: മനുഷ്യക്കടത്തിന് ഇരയായി ദുൈബയിലും പിന്നീട് ഒമാനിലും കുടുങ്ങിയ വീട്ടമ്മഹൈകോടതി മുഖേന പ്രവാസി ലീഗൽ സെല്ലിെൻറ ഇടപെടലിൽ നാട്ടിലെത്തുന്നു.
ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാനുള്ള കമ്യൂണിറ്റി വെൽെഫയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിക്കണമെന്ന ഹരജിയിലെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയാണ് മട്ടാേഞ്ചരി സ്വദേശിനിയായ സബിതക്ക് ഭർത്താവും രണ്ടുകുട്ടികളും 72 വയസ്സായ മാതാവും അടങ്ങുന്ന കുടുംബത്തിലേക്ക് മടങ്ങാൻ അവസരം ലഭിച്ചത്.
ഞായറാഴ്ച ൈവകീട്ട് ഇവർ നെടുമ്പാശ്ശേരിയിലിറങ്ങും. ദുൈബയിൽ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലേക്ക് കടത്തിയ വീട്ടമ്മയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാവാണ് പ്രവാസി ലീഗൽ സെൽ മുഖേന ഡിസംബറിൽ ഹൈകോടതിയെ സമീപിച്ചത്.
41കാരിയായ മകളെ വിദേശത്തേക്ക് കൊണ്ടുപോയി മർദിക്കുകയും പട്ടിണിക്കിടുകയുമാണെന്നായിരുന്നു ഹരജിയിലെ ആരോപണം. ഇവരെ നാട്ടിലെത്തിക്കാൻ നോർക്ക റൂട്സ്, വിദേശകാര്യ മന്ത്രാലയം, ഒമാനിലെ ഇന്ത്യൻ എംബസി എന്നിവിടങ്ങളിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻസ് ഓഫിസുമായി ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വിദേശത്തേക്ക് കടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നില്ല. ഇൗ സാഹചര്യത്തിലാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ഹരജിയിൽ കോടതി കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടിയിരുന്നു.
ഹരജി വീണ്ടും പരിഗണിച്ചപ്പോൾ ഒരാഴ്ചക്കകം സബിതയെ നാട്ടിലെത്തിക്കാമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ ഉറപ്പുനൽകി. ഇക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ ഇടപെടലിനെത്തുടർന്ന് മോചനത്തിന് വഴിതെളിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.