മനുഷ്യക്കടത്ത് നടന്നത് ന്യൂസിലൻഡിലേക്കെന്ന് പൊലീസ്
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലും മുനമ്പത്തും കണ്ട ബാഗുകളുടെ ഉടമകളടങ്ങുന്ന സംഘ ത്തെ ന്യൂസിലൻഡിലേക്കാണ് കടത്തിയതെന്ന് കൊടുങ്ങല്ലൂർ സി.െഎ പി.കെ.പത്മരാജെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥിരീകരിച്ചു. ഒന്നര ലക്ഷം മുതൽ മൂന്നരലക്ഷം രൂപ വരെ വാങ്ങിയാണ് കൊണ്ടുപോയത്. മുനമ്പം ചെറായിയിൽ നിന്നാണ് പുറപ്പെട്ടത്.
ബോട്ടിൽ കയറാൻ കഴിയാതെ പോയ ശ്രീലങ്കൻ സ്വദേശി ദീപക് സി.െഎ പത്മരാജന് നൽകിയ മൊഴിയിൽ പറഞ്ഞു. കൊടുങ്ങല്ലൂരിൽ ലഭിച്ച ബാഗുകളിൽ ഒന്നിൽ കണ്ട രേഖകളിൽ ദീപക് കന്യാകുമാരിയിൽ ചികിത്സ തേടിയതുണ്ടായിരുന്നു.
ഇതെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുനമ്പത്ത് നിന്ന് കണ്ടെത്തിയ ചോദ്യം ചെയ്തപ്പോഴാണ് ഇൗ വിവരങ്ങൾ വ്യക്തമായത്. തന്നെപ്പോലെ ബോട്ടിൽ പോകാൻ കഴിയാത്തവരിൽ പലരും നാട്ടിൽ തിരിച്ചെത്തിയതായും നൂറുപേർ പോലും കൊള്ളാനാകാത്ത ബോട്ടിൽ കുട്ടികളടക്കം ചുരുങ്ങിയത് 230 പേരെയെങ്കിലും കുത്തിനിറച്ചാണ് ന്യൂസിലൻഡിലേക്ക് കൊണ്ടുപോയതെന്നും ദീപക് പൊലീസിനോട് പറഞ്ഞു. ശ്രീലങ്കൻ അഭയാർഥിയായ ഇയാളുടെ കുടുംബം ബോട്ടിലുണ്ട്.
മനുഷ്യക്കടത്തിെൻറ മുഖ്യഇടനിലക്കാരൻ ചെന്നൈയിലും ഡൽഹിലുമായി താമസിക്കുന്ന ഒരു രവീന്ദ്രൻ ആണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പണമിടപാടുകൾ നടത്തുന്നത് രവീന്ദ്രനാണ്. രവീന്ദ്രനും സഹബോട്ടുടമ ശ്രീകാന്തും ഇരുവരുടെയും കുടുംബങ്ങളും ബോട്ടിൽ പോയതായാണ് വിവരം. കൊടുങ്ങല്ലൂരിലും ചെറായിയിലും കണ്ട ബാഗുകൾ ബോട്ടിൽ കയറ്റാൻ കഴിയാത്തതിനാൽ ഉപേക്ഷിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.