മനുഷ്യക്കടത്തിന് പിന്നിൽ മൂന്നംഗ സംഘമെന്ന് പൊലീസ്
text_fieldsകൊടുങ്ങല്ലൂർ: മുനമ്പം കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്ത ിച്ച പ്രധാനികൾ മൂന്നംഗ സംഘമാണെന്ന് കൊടുങ്ങല്ലൂർ സി.െഎ പി.കെ. പത്മരാജെൻറ നേതൃ ത്വത്തിലുള്ള അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ. ശ്രീകാന്തൻ, രവീന്ദ്രൻ എന്നിവരാണ ് പ്രധാന ഇടനിലക്കാരെന്ന് പൊലീസ് പറയുന്നു. കൂട്ടത്തിലെ മൂന്നാമൻ സെൽവനാണ്. ഇയാൾ ബോട്ട് വാങ്ങൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് െകാണ്ടാണ് സംഘത്തോടൊപ്പം നിലെകാള്ളുന്നത്.
ശ്രീകാന്തനും രവീന്ദ്രനും കുടുംബ സമേതം ചെറായിയിൽനിന്ന് പുറപ്പെട്ട ബോട്ടിൽ പോയതായും പൊലീസ് പറഞ്ഞു. മുനമ്പത്ത് നിന്ന് ബോട്ട് വാങ്ങാൻ ഇടപെട്ട സെൽവനെ പൊലീസ് തിരയുകയാണ്. രവീന്ദ്രനാണ് ബോട്ട് യാത്രയുടെ സാമ്പത്തിക ഇടപാടിെൻറ കേന്ദ്രം. ബോട്ടിൽ കടക്കാൻ ഡൽഹിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിയവരിൽ നൂറോളം പേർ ഗുരുവായൂരിലെ വിവിധ ലോഡ്ജുകളിൽ താമസിച്ചിരുന്നു. ഇതനുസരിച്ച് കൊടുങ്ങല്ലൂർ സി.െഎയും സംഘവും ഗുരുവായൂരിൽ എത്തിെയങ്കിലും കാര്യമായ വിവരമൊന്നും ലഭ്യമായിട്ടില്ല. തുടർന്നും അന്വേഷണം നടത്തും.
ഡൽഹിയിൽ നിന്നുള്ള 70 പേർക്കാണ് ബോട്ടിൽ കടക്കാനായത്. പോകാനാകാത്തവർ തിരിച്ച് ഡൽഹിയിൽ എത്തിയതായും പൊലീസ് പറയുന്നു.ഇതിനിടെ കൊടുങ്ങല്ലൂരിലെ അന്വേഷണ സംഘം കൈമാറിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള പൊലീസ് സംഘം ഡൽഹിയിലെത്തി. ഡൽഹി അംബേദ്കർ മദങ്കിരി കോളനിയിൽ താമസിക്കുന്ന ദീപകിനെയും കൂടെയുള്ള പ്രഭുവിനെയും അന്വേഷണ സംഘം കണ്ടെത്തി.
ന്യൂസിലൻഡിലേക്ക് പോകാനായി കൊടുങ്ങല്ലൂരിലെ േഹാട്ടലിൽ തങ്ങിയിരുന്നവരാണ് ദീപകും പ്രഭുവും. എന്നാൽ ബോട്ട് കുത്തിനിറച്ച നിലയിലായതിനാൽ ഇരുവരെയും തള്ളി പുറത്തിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താമസിക്കാൻ വീടും പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്തെന്നും കൊടുങ്ങല്ലൂർ സി.െഎ പത്മരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.