അനാശാസ്യത്തിന് മനുഷ്യക്കടത്ത്; രഹസ്യ വിചാരണ തുടങ്ങി
text_fieldsകൊച്ചി: നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി നടന്ന മനുഷ്യക്കടത്ത് കേസില്‍ വിചാരണ തുടങ്ങി. ദുബൈയില്‍ ഇൻറര്‍പോള്‍ പിടിയിലായ തൃശൂര്‍ വലപ്പാട് ചന്തപ്പടി കൊണ്ടിയറ വീട്ടില്‍ കെ.വി.സുരേഷ് അടക്കമുള്ള പ്രതികള്‍ക്കെതിരെ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെയാണ് വിചാരണ നടപടി ആരംഭിച്ചത്.
സുരേഷിെൻറ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന ഗള്‍ഫിലെ അനാശാസ്യകേന്ദ്രത്തിൽ എത്തപ്പെട്ട യുവതികളാണ് പ്രധാന സാക്ഷികളെന്നതിനാല്‍ രഹസ്യവിചാരണയാണ് നടക്കുന്നത്. ആകെ 14 പ്രതികളാണ് വിചാരണ നേരിടുന്നത്. കൊടുങ്ങല്ലൂര്‍ കരുമാത്തറ മഠത്തിവിലാകം ലിസി സോജന്‍ (45), കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം അണ്ടുരുത്തിയില്‍ സേതുലാല്‍ (49), കൊല്ലം പുനലൂര്‍ സ്വദേശി ശാന്ത (49), ലിസി സോജെൻറ ഡ്രൈവറായിരുന്ന മരട് ചമ്പക്കര പയ്യിള്ളില്‍ വര്‍ഗീസ് റാഫേല്‍ എന്ന സന്തോഷ്, തിരുവനന്തപുരം കരീകുളം വട്ടപ്പാറ വിശ്വ വിഹാറില്‍ വി.അനില്‍കുമാര്‍ (43), ചാവക്കാട് വെട്ടുകാട് തോട്ടിങ്ങല്‍ പണിക്കവീട്ടില്‍ പി.കെ. കബീര്‍ (55), കൊടുങ്ങല്ലൂര്‍ എറിയാട് അവനിത്തറയില്‍ എ.പി. മനീഷ് (33), തിരുവനന്തപുരം വക്കം തിരുവാതിരയില്‍ കെ.സുധര്‍മന്‍, തൃശൂര്‍ പാഴൂര്‍ വലിയകത്ത് വീട്ടില്‍ സിറാജ്, കട്ടപ്പന സ്വദേശിനി ബിന്ദു (31) അഴീക്കോട് തോട്ടുങ്കല്‍ ടി.എ. റഫീഖ്, എസ്. മുസ്തഫ, താഹിര്‍ എന്നിവരാണ് മറ്റു പ്രതികൾ.
മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങവെ ചിറയിന്‍കീഴ് സ്വദേശി യുവതി മുംബൈ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതോടെയാണ് ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റിനെക്കുറിച്ച വിവരങ്ങള്‍ പുറത്തുവന്നത്. മറ്റ് എട്ടു യുവതികളെയും സമാനരീതിയില്‍ അനാശാസ്യ കേന്ദ്രത്തിലേക്ക് കടത്തിയതായി സി.ബി.ഐ അന്വേഷണത്തില്‍ കെണ്ടത്തി. ദുബൈയിലെ ദേരയില്‍ സുരേഷിെൻറ ഉടമസ്ഥതയിലുള്ള അല്‍ വാസി സ്റ്റുഡിയോയുടെ മറവിലാണ് യു.എ.ഇയിലെ പലയിടങ്ങളിലായി അനാശാസ്യകേന്ദ്രം നടത്തി യുവതികളെ നിരവധിപേര്‍ക്ക് കാഴ്ചവെച്ചത്.
എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ദരിദ്രയുവതികളെ വ്യാജ രേഖകള്‍ വഴി വിദേശത്തേക്ക് കടത്തിയത്. ഏറെ നാള്‍ ഒളിവിലായിരുന്ന സുരേഷിനെ ഇൻറര്‍പോൾ സഹായത്താലാണ് സി.ബി.ഐ മൂന്നുവര്‍ഷം മുമ്പ് പിടികൂടിയത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന എം. രമേഷിനെ മാപ്പുസാക്ഷിയാക്കിയാണ് വിചാരണ. ആകെ 93 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.