മുനമ്പം മനുഷ്യക്കടത്ത് കേസ്; ആസ്ട്രേലിയൻ പൊലീസ് കേരളത്തിലെത്തും
text_fieldsതിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത് കേസ് അേന്വഷിക്കാൻ ആസ്ട്രേലിയൻ ഫെഡറ ൽ പൊലീസ് കേരളത്തിലെത്തും. ഡൽഹി, തമിഴ്നാട്, ആന്ധ്രപ്രേദശ് എന്നിവിടങ്ങൾ കേന്ദ്രീകര ിച്ചുള്ള അന്വേഷണം കേരള പൊലീസ് ഇതിനകം തുടങ്ങി. 160 പേരിൽ ഭൂരിപക്ഷവും ആസ്ട്രേലിയയിലേ ക്ക് കടന്നെന്ന നിഗമനത്തെത്തുടർന്നാണ് ആസ്ട്രേലിയൻ ഫെഡറൽ പൊലീസിെൻറ ഡിറ്റക്ടിവ് വിഭാഗത്തിലെ മൂന്നംഗ സംഘം കൊച്ചിയിലെത്തുന്നത്. ഇതു സംബന്ധിച്ച വിവരം ആസ്ട്രേലിയൻ പൊലീസ് കേരള പൊലീസിന് കൈമാറി. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.
അന്തർദേശീയ മനുഷ്യക്കടത്ത് എന്നനിലയിലാണിത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം തുടങ്ങി. മുനമ്പത്തുനിന്ന് തമിഴ്, സിംഹള വംശജർ ഉൾപ്പെടെ 160 പേരെ വിദേശത്തേക്ക് കടത്തിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച റാക്കറ്റാണ് ഇതിന് പിന്നിലെന്ന നിഗമനത്തിെൻറ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ അഡീഷനൽ എസ്.പി സുദർശനെൻറ നേതൃത്വത്തിെല സംഘം ഡൽഹിയിൽ അന്വേഷണം തുടങ്ങി.
ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലെത്തി അഭയാർഥികളായി കഴിയുന്നവരെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന റാക്കറ്റ് പ്രവർത്തിക്കുെന്നന്ന വിവരവും പുറത്തുവരുന്നുണ്ട്. കൊടുങ്ങല്ലൂരിൽനിന്ന് പൊലീസിന് ലഭിച്ച ബാഗേജിൽ സിംഹളയിലുള്ള കത്തുകൾ കണ്ടെത്തിയിരുന്നു. രാമേശ്വരത്തെ മണ്ഡപം ക്യാമ്പിൽ സിംഹളർ അഭയാർഥികളായി കഴിയുന്നുണ്ട്. അതിനാൽ രാമേശ്വരം ക്യാമ്പിലെത്തി വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലും അന്വേഷണം നടക്കുന്നുണ്ട്. മനുഷ്യക്കടത്തിെൻറ ഇടനിലക്കാരനാണെന്ന് സംശയിക്കുന്ന തിരുവനന്തപുരം കോവളം സ്വേദശി കുടുംബസമേതം ഒളിവിൽ പോയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇയാളുടെ പേരിലുള്ള ബോട്ടിലാണ് ചിലരെ കടത്തിയതെന്ന് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.