മനുഷ്യക്കടത്ത് സംഭവം ഏറെ ഗൗരവമുള്ളത് –എസ്.പി
text_fieldsആലുവ: മുനമ്പത്തെ മനുഷ്യക്കടത്ത് സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എറണാ കുളം റൂറൽ എസ്.പി രാഹുൽ ആർ. നായർ. അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ട്. ബാഗിെൻറ ഉട മസ്ഥരെ സംബന്ധിച്ചും ഇവർ എന്തിനാണ് വന്നതെന്നും അന്വേഷിച്ചുവരുകയാണ്. രാജ്യത്തെ ഉത്തരവാദപ്പെട്ട എല്ലാ ഏജൻസികളും സ്വന്തം നിലയിൽ അനേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
അസ്വാഭാവിക രീതിയിൽ ബാഗുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സെക്ഷൻ 102 പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറക്ക് മറ്റ് വകുപ്പുകൾ ചേർക്കും. സംഘം താമസിച്ച റിസോർട്ടുകളിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ബാഗിൽനിന്ന് കിട്ടിയ വിമാന ടിക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അനേഷണത്തിൽ വിമാനത്താവളത്തിൽനിന്ന് ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഒന്നര വയസ്സും 12 വയസ്സുമുള്ള രണ്ട് കുട്ടികളും സംഘത്തിലുണ്ടായിരുന്നതായി സംശയിക്കുന്നു.
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് റാക്കറ്റായിരിക്കാം പിന്നിലെന്നാണ് നിഗമനം. തമിഴ്നാട് തീരങ്ങളിൽ തീരദേശസേനയുടേതടക്കം ശക്തമായ നിരീക്ഷണമുള്ളതിനാലാകാം താരതമ്യേന സുരക്ഷിതമായ കേരള തീരം തെരഞ്ഞെടുത്തത്. ഇവർ ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കാതെ ശ്രീലങ്കൻ തീരസേനയുടെ കണ്ണുവെട്ടിക്കാൻ പസഫിക് സമുദ്രത്തിലൂടെ ജീവൻ പണയം െവച്ചുള്ള സാഹസിക യാത്രക്കാകും തുനിഞ്ഞിട്ടുണ്ടാകുക. ഏറെദൂരം സഞ്ചരിക്കേണ്ടതിനാലാണ് പുതിയ ബോട്ടിറക്കിയതെന്നും ഇത് തിരിച്ചുവരാനിടയില്ലെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.