അനധികൃത ഭൂമി ഏറ്റെടുക്കൽ; ഫയൽ മന്ത്രിസഭയുടെ പരിഗണനക്ക്
text_fieldsതിരുവനന്തപുരം: ആരാധനാലയങ്ങൾ അടക്കമുള്ള സ്ഥാപനങ്ങൾ അനധികൃതമായി കൈവശംവെച്ച സർക്കാർഭൂമി ഏറ്റെടുക്കാൻ റവന്യൂവകുപ്പ് നീക്കം. ഇക്കാര്യത്തിൽ തീരുമാനമെടുക്കു ന്നത് സംബന്ധിച്ച ഫയൽ അടുത്ത മന്ത്രിസഭയോഗത്തിെൻറ പരിഗണനക്ക് വരും. ആരാധനാലയങ് ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ തുടങ്ങിയവയുടെ കൈവശമുള്ള ഭൂമിയിൽ ആവശ്യമ ുള്ള സ്ഥലം മാത്രം പതിച്ചുനൽകി ശേഷിക്കുന്നത് തിരിച്ചെടുക്കാനാണ് റവന്യൂവകുപ്പ് നീക്കം. ഭൂമിക്ക് കുത്തകപ്പാട്ടം ലഭിച്ചവർ പാട്ടത്തുകപോലും അടക്കുന്നില്ല. ഇത്തരത്തിൽ വിവിധ ജില്ലകളിലുള്ള ഭൂമി സംബന്ധിച്ച് റവന്യൂവകുപ്പ് ഇതിനകം പ്രാഥമിക പരിശോധന നടത്തി.
ധനവകുപ്പിനോടും ഇക്കാര്യം ആലോചിച്ചു. എത്ര വർഷമായി കൈവശം വെച്ചിരിക്കുന്നുവെന്നും ഒരു സ്ഥാപനത്തിെൻറ പ്രവർത്തനത്തിന് എത്ര ഭൂമി ആവശ്യമാണെന്നും പരിശോധിക്കും. ഇക്കാര്യങ്ങൾ പരിഗണിച്ചാവും ഭൂമി കൃത്യമായി പതിച്ചുനൽകുക. ബാക്കി ഭൂമി സർക്കാറിലേക്ക് നിക്ഷിപ്തമാക്കും. കലക്ടർ അധ്യക്ഷനായ സമിതി ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് എത്ര ഭൂമി വേണമെന്ന് പരിശോധിക്കും. ഗ്രാമപ്രദേശങ്ങളിൽ ഏക്കറുകണക്കിന് സർക്കാർ ഭൂമി അനധികൃതമായി ആരാധനാലയങ്ങൾ ഉൾപ്പെടെ കൈവശംെവച്ചിട്ടുണ്ടെന്നാണ് റവന്യൂവകുപ്പ് വിലയിരുത്തൽ.
പ്രധാന നഗരങ്ങളിലും രേഖയില്ലാതെ സർക്കാർഭൂമി കൈവശം വെച്ചിരിക്കുന്ന സ്ഥാനങ്ങളുണ്ട്. അതേസമയം അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി പൂർണമായും ഏറ്റെടുക്കുക എളുപ്പമല്ലെന്ന് റവന്യൂവകുപ്പ് കരുതുന്നു. അതിനാലാണ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമുള്ള ഭൂമി വിട്ടുനൽകി ബാക്കി തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നത്. ഇങ്ങനെ ലഭിക്കുന്ന ഭൂമി നിയമാനുസൃതം രേഖകളുടെ പിൻബലത്തിൽ കൈവശം വെക്കാമെന്നതാണ് സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും നേട്ടം.
അതേസമയം, സ്വന്തം സ്ഥലത്ത് സ്ഥാപനം സ്ഥിതിചെയ്യുകയും അതിനോട് ചേർന്ന് സർക്കാർ ഭൂമി കൈവശം െവച്ചിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഭൂമി ലഭിക്കില്ല. മുൻ സർക്കാറിെൻറ ആവസാനകാലത്ത് പലസ്ഥാപനങ്ങൾക്കും പാട്ടത്തിന് നൽകിയ ഭൂമി പതിച്ചുനൽകുന്നതിന് തീരുമാനമെടുത്തിരുന്നു. തുടർന്ന് എൽ.ഡി.എഫ് സർക്കാർ ഇക്കാര്യം പരിശോധിക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. ചില ഉത്തരവുകൾ റദ്ദാക്കാൻ ഉപസമിതി തീരുമാനിെച്ചങ്കിലും തുടർനടപടി ഉണ്ടായില്ല. അത്തരം കേസുകളും പരിശോധിക്കാനാണ് റവന്യൂവകുപ്പ് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.