നെടുമ്പാശ്ശേരിക്ക് ബദൽ; എരുമേലിയിൽ വരുന്നത് അന്താരാഷ്ട്ര വിമാനത്താവളം
text_fieldsകോട്ടയം: എരുേമലിയിലേത് അന്താരാഷ്ട്രവിമാനത്താവളമാക്കാൻ ധാരണ. ഇക്കാര്യം നിർദിഷ്ട വിമാനത്താവളത്തിെൻറ കൺസൾട്ടൻസിയായ ലൂയിസ് ബഗ്ർ കമ്പനിയെ സർക്കാർ അറിയിച്ചു. ആദ്യഘട്ടത്തിൽ ശബരിമല തീർഥാടകർക്കായുള്ള വിമാനത്താവളമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പുതിയ സാഹചര്യത്തിൽ നെടുമ്പാശ്ശേരിയുെട ബദൽ എന്ന നിലയിൽ അന്താരാഷ്ട്ര വിമാനത്താവളമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. പ്രളയത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ദിവസങ്ങളോളം അടച്ചിട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ എരുമേലിയെ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര വിമാനത്താവളമായാലും സാമ്പത്തികമായി ലാഭകരമാകുമെന്നും ആവശ്യത്തിന് യാത്രക്കാരെ ലഭിക്കുമെന്നും കൺസൾട്ടൻസി സമർപ്പിച്ച പ്രാഥമിക പഠനറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിമാനത്താവളം അന്താരാഷ്ട്രമോ, ആഭ്യന്തരമോയെന്ന കാര്യത്തിൽ വ്യക്തതയാവശ്യപ്പെട്ട് ഇവർ സർക്കാറിന് കത്ത് നൽകിയിരുന്നു.
അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നതിന് മുേന്നാടിയായായിരുന്നു ഇത്. ഇതിനെ തുടർന്ന് സർക്കാർ വിളിച്ച ഉന്നതതലയോഗത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ധാരണയായത്. ഇക്കാര്യം കൺസൾട്ടൻസിയെയും അറിയിച്ചു. സാധ്യതാപഠന റിപ്പോർട്ട് പുതുക്കി നൽകാനും നിർദേശിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ അന്തിമറിപ്പോർട്ട് നൽകാനാണ് ലൂയിസ് ബഗ്ർ കമ്പനിയുടെ തീരുമാനം. അതേസമയം, എരുമേലി ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ മാറി ബിലീവേഴ്സ് ചർച്ചിെൻറ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഇതുവരെ ഏറ്റെടുക്കാൻ സർക്കാറിനു കഴിഞ്ഞിട്ടില്ല. സുപ്രീംകോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയാണ് റവന്യൂ വകുപ്പിന്.
നേരേത്ത ശബരിമല തീർഥാടകർക്കായി എരുമേലിക്ക് സമീപത്തെ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം നിർമിക്കാൻ തീരുമാനിച്ചതായി കാട്ടി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതാണ് മധ്യകേരളത്തിനാകെ ഗുണകരമാകുന്ന തരത്തിൽ അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 2.27 ലക്ഷം പ്രവാസികളുണ്ടെന്നാണ് സർക്കാറിെൻറ കണക്ക്.
2263 ഏക്കർ ഭൂമിയാണ് എസ്റ്റേറ്റിലുള്ളത്. ഇത് വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കൺസൾട്ടൻസിയുടെ ഇടക്കാല റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ കുറവാണ്. ഇതിനു പുറമെ കുടിയൊഴിപ്പിക്കൽ, കാറ്റിെൻറ ഗതി അടക്കമുള്ള പ്രശ്നങ്ങളും പരിമിതമാണ്. സമീപപ്രദേശങ്ങളിൽ ലാൻഡിങ് അടക്കമുള്ള കാര്യങ്ങളിൽ ഭീഷണിയാവുന്ന ഘടകങ്ങളുമില്ല. എന്നാൽ, കുന്നുകളും കുഴികളും ഏറെയുള്ളത് നിർമാണച്ചെലവ് വർധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.