Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നതകൾ മാറ്റി മതേതര...

ഭിന്നതകൾ മാറ്റി മതേതര ശക്​തികൾ ഒന്നിക്കണം –ജമാഅത്ത്​ അഖിലേന്ത്യാ അമീർ

text_fields
bookmark_border
ഭിന്നതകൾ മാറ്റി മതേതര ശക്​തികൾ ഒന്നിക്കണം –ജമാഅത്ത്​ അഖിലേന്ത്യാ അമീർ
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​​​െൻറ ഫെ​ഡ​റ​ൽ ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ആ​സൂ​ത്രി​ത​നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​ല​ത്ത്​ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ശ​ക്​​തി​ക​ൾ എ​ല്ലാ ഭി​ന്ന​ത​ക​ളും മാ​റ്റി​വെ​ച്ച്​ ഒ​ന്നി​ക്ക​ണ​മെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യാ അ​മീ​ർ മൗ​ലാ​ന സ​യ്യി​ദ്​ ജ​ലാ​ലു​ദ്ദീ​ൻ ഉ​മ​രി. ജാ​തി​മ​ത ക​ക്ഷി ഭേ​ദ​മ​ന്യേ കൂ​ട്ടാ​യ്​​മ​യി​ലൂ​ടെ മാ​ത്ര​മേ നാ​ടി​നെ ര​ക്ഷി​ക്കാ​നാ​കൂ. ഇ​ത്ത​രം ​െഎ​ക്യ​പ്പെ​ട​ലു​ക​ൾ​ക്ക്​ സൈ​ദ്ധാ​ന്തി​ക ശാ​ഠ്യ​ങ്ങ​ൾ ത​ട​സ്സ​മാ​ക​രു​ത്. തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

വൈ​വി​ധ്യ​ങ്ങ​ളും ഒ​പ്പം ബ​ഹു​സ്വ​ര​ത​യു​മാ​ണ്​ രാ​ജ്യ​ത്തി​​​െൻറ ഏ​റ്റ​വും വ​ലി​യ സൗ​ന്ദ​ര്യം. ഇൗ ​വൈ​വി​ധ്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​തെ രാ​ജ്യ​ത്തെ ഏ​ക​ശി​ലാ​ത്​​മ​ക​മാ​യ സ്വ​ഭാ​വ​ത്തി​ലേ​ക്ക്​ മ​റ്റാ​ൻ ഗൂ​ഢ​നീ​ക്കം ന​ട​ക്കു​ക​യാ​ണ്. കേ​​ന്ദ്ര​സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന തെ​റ്റാ​യ നി​ല​പാ​ടു​ക​ളാ​ണ്​ ഇ​ത്ത​രം അ​ന​ഭി​ല​ഷ​ണീ​യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ്ര​തീ​ക്ഷ ന​ൽ​കു​ന്ന സ്വ​ര​ങ്ങ​ളും കേ​ൾ​ക്കു​ന്നു​ണ്ട്.  

അ​ലി​ഗ​ഢ്​​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ യൂ​നി​യ​ൻ ഹാ​ളി​ലെ ജി​ന്ന​യു​ടെ ചി​ത്രം നീ​ക്ക​ണ​മെ​ന്ന്​ അ​ഭി​പ്രാ​യ​മു​ള്ള​വ​ർ​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാം. അ​ല്ലെ​ങ്കി​ൽ ​ യൂ​നി​യ​നു​മാ​യി സം​സാ​രി​ച്ച്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാം. എ​ന്നാ​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ  സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി ചി​ത്രം നീ​ക്കാ​ൻ ​ശ്ര​മി​ക്കു​ന്ന​ത്​ ജ​നാ​ധി​പ​ത്യ​സം​സ്​​കാ​ര​ത്തി​ന്​ ചേ​ർ​ന്ന​ത​ല്ല. വി​ഭ​ജ​ന​ത്തി​ന്​ മു​മ്പ​്​​ 1938ലാ​ണ്​ ജി​ന്ന​യെ പ​രി​ഗ​ണി​ച്ച​തെ​ന്നും എ​തി​ര​ഭി​പ്രാ​യ​മു​ള്ള​വ​ർ ജ​നാ​ധി​പ​ത്യ​മാ​ർ​ഗ​ങ്ങ​ളാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ ച​രി​ത്ര​വും പ്ര​വ​ർ​ത്ത​ന​വു​ം നി​ല​പാ​ടു​ക​ളും തു​റ​ന്ന പു​സ്​​ത​ക​​മാ​ണെ​ന്ന്​ കേ​ര​ള അ​മീ​ർ എം.​െ​എ. അ​ബ്​​ദു​ൽ അ​സീ​സ്​ പ​റ​ഞ്ഞ​ു. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന​തോ സ​മാ​ധാ​നം കെ​ടു​ത്തു​ന്ന​തോ ആ​യ  പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ജ​മാ​അ​​ത്തെ ഇ​സ്​​ലാ​മി സ്വീ​ക​രി​ക്കി​ല്ലെ​ന്ന്​ അ​തി​​​െൻറ ​ഭ​ര​ണ​ഘ​ട​ന​ ത​ന്നെ വ്യ​ക്​​ത​മാ​ക്കു​ന്നു​​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഖി​ലേ​ന്ത്യാ അ​സി​സ്​​റ്റ​ൻ​റ്​ അ​മീ​ർ മൗ​ലാ​ന നു​സ്ര​ത്ത്​ അ​ലി, കേ​ര​ള സെ​ക്ര​ട്ട​റി പി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ എ​ച്ച്. ഷ​ഹീ​ർ മൗ​ല​വി, ഡോ. ​വി.​എം. സാ​ഫി​ർ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat e Islamikerala newsmalayalam newsAmir Jalaluddin Umri
News Summary - Jalaluddin Umri Amir of Jamaat-e-Islami Hind-kerala news
Next Story