ഇഫ്താറുകൾ സൗഹൃദത്തിെൻറ ഒത്തുചേരലാവണം –സ്പീക്കർ
text_fieldsതിരുവനന്തപുരം: സ്നേഹസൗഹൃദങ്ങളുടെ ഒത്തുചേരലാവണം ഇഫ്താർ സംഗമങ്ങളെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മൂല്യങ്ങളെ മറികടന്ന് മതത്തെ സംഘടനാ േകന്ദ്രീകൃതമാക്കുന്ന പ്രവണത ഏറിവരുന്ന കാലത്ത് ഇഫ്താർ മീറ്റുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കാപിറ്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് ഇഫ്താർ സന്ദേശം നൽകി.
ജാതീയതയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന കാലഘട്ടത്തിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഇത്തരം ഒത്തുചേരലുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതം വിശുദ്ധമാക്കുകയാണ് റമദാനിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം നഗരസഭ മേയർ വി.കെ. പ്രശാന്ത്, കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ, എം.എൽ.എമാരായ കെ. മുരളീധരൻ, പി.ടി.എ. റഹീം, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ഫാ. യൂജിൻ പെരേര, വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, സാേങ്കതിക സർവകലാശാല പ്രോ-വി.സി ഡോ. എം. അബ്ദുറഹ്മാൻ, ഭൂവിനിയോഗ കമീഷണർ നിസാമുദ്ദീൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, സി.പി. ജോൺ, പെരുമ്പടവം ശ്രീധരൻ, ചെറിയാൻ ഫിലിപ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ, ജയ്ഹിന്ദ് സി.ഇ.ഒ കെ.പി. മോഹനൻ, പ്രഫ. ബി. രാജീവൻ, മാങ്ങാട് രത്നാകരൻ, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, െറസിഡൻറ് മാനേജർ വി.എസ്. സലിം, ഡോ. ജോർജ് ഒാണക്കൂർ, മുരുകൻ കാട്ടാക്കട, ഇ.എം. നജീബ്, ഭാസുരേന്ദ്രബാബു, കെ.എ. ബീന, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, കെ.എ. ഷഫീഖ്, എം. മെഹ്ബൂബ്, എൻ.എം. അൻസാരി എന്നിവർ പെങ്കടുത്തു. ജമാഅത്തെ ഇസ്ലാമി അസി. അമീർ പി. മുജീബുറഹ്മാൻ ആമുഖപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.