ആശയ പ്രചാരണം തടയാനുള്ള നീക്കം ചെറുക്കും –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന മതവിശ്വാസ സ്വാതന്ത്ര്യവും ആശയപ്രചാരണ സ്വാതന്ത്ര്യവും തടയാനുള്ള ഭരണകൂടനീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. പറവൂരിൽ മുജാഹിദ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രകോപനപരവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ നിലപാടുകൾ ആരുടെ ഭാഗത്തു നിന്നായാലും നിയമനടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, ഇത്തരം വിഷയങ്ങളിൽ സംഘ്പരിവാർ ഭാഗത്തുനിന്നുണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളോട് മൃദുസമീപനമാണ് പൊലീസിെൻറയും ഭരണകൂടത്തിെൻറയും ഭാഗത്തുനിന്നുണ്ടാകുന്നത്.
ഹാദിയ വിഷയത്തിലും സംഘ്പരിവാറിെൻറ നിലപാടിനൊപ്പമാണ് ഇടതുപക്ഷ സർക്കാറും പൊലീസും നിലയുറപ്പിച്ചത്. മുസ്ലിം സമുദായത്തോടുള്ള വിവേചനപരമായ നിലപാട് അപലപനീയവും ജനാധിപത്യവിരുദ്ധവുമാണ്. പൗരന്മാർക്കിടയിൽ ഇരട്ടനീതി നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.