കെ- ഫോൺ പദ്ധതി യാഥാർഥ്യമാകുന്നു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കെ- ഫോൺ പദ്ധതി യാഥാർഥ്യമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാർഹിക ഉപഭോക്താക്കൾക്ക് കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സൗജന്യ കണക്ഷനുകൾക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും അവ നൽകുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും കെ-ഫോൺ നെറ്റ്വർക്ക് നൽകും.
ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇൻറനെറ്റ് സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഏപ്രിൽ 28 വരെയുള്ള കണക്കുപ്രകാരം കെ- ഫോൺ പദ്ധതിയുടെ 61.38 ശതമാനം നിർമാണവും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിലും 100 ബി.പി.എൽ കുടുംബങ്ങൾക്ക് കണക്ഷൻ നൽകും സെക്കൻഡിൽ 10 മുതൽ 15 എം.ബിവരെ വേഗത്തിൽ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.