Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവസ്വം ബോർഡുമായി...

ദേവസ്വം ബോർഡുമായി ആലോചിക്കാതെ തന്ത്രിക്ക്​ നടയടക്കാനാവില്ല- കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border
ദേവസ്വം ബോർഡുമായി ആലോചിക്കാതെ തന്ത്രിക്ക്​ നടയടക്കാനാവില്ല- കടകംപള്ളി സുരേന്ദ്രൻ
cancel

ഗുരുവായൂർ: ദേവസ്വം മാനുവൽ പ്രകാരം ബോർഡുമായി ആലോചിക്കാതെ തന്ത്രിക്ക് നട അടയ്ക്കാനാവില്ലെന്ന്​​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൂടിയാലോചനകൾ നടത്തിയാൽ പോലും അത് ഭരണഘടന ലംഘനമാണ്. ഇക്കാര്യം സുപ്രീം കോടതി പരിശോധിക്കട്ടെയെന്നും കടകംപള്ളി വ്യക്​തമാക്കി.

സ്ത്രീകൾ പ്രവേശിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. നമ്മളാരും ഇക്കാര്യം അറിഞ്ഞില്ല. പ്രവേശിച്ചവർ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചപ്പോഴാണ് ലോകം ഇക്കാര്യം അറിഞ്ഞത്. നിലവിൽ ശബരിമലയിൽ പ്രവേശിക്കുന്ന സ്​ത്രീകളുടെ പ്രായം പരിശോധിക്കാനാവില്ല. 1991ലെ ഹൈകോടതി വിധിക്ക്​ മുമ്പ് ധാരാളം യുവതികൾ പ്രവേശിച്ചിരുന്നു. പിന്നീടാണ് ഇക്കാര്യത്തിൽ മാറ്റം വന്നത്.

ശബരിമലയിലെത്തിയ യുവതികൾക്ക്​ പൊലീസ് സംരക്ഷണം കൊടുക്കുന്നത് ആക്ഷേപമായി കാണണ്ടെന്നും കടകംപള്ളി പറഞ്ഞു. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ വരാൻ അവകാശമുണ്ട്. അത്തരക്കാർ ആവശ്യപ്പെട്ടാൽ സംരക്ഷണം കൊടുക്കേണ്ടത് ബാധ്യതയാണന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsKadkampalli surendran
News Summary - Kadkampalli surendran on sabarimala women entry-Kerala news
Next Story