ബംഗ്ളാവുകള്‍ റിസോര്‍ട്ടുകളാക്കല്‍: കണ്ണന്‍ ദേവന്‍ ഹരജി പിന്‍വലിച്ചു
text_fieldsകൊച്ചി: തങ്ങളുടെ കൈവശമുള്ള ബംഗ്ളാവുകള്‍ ടൂറിസത്തിന്‍െറ ഭാഗമായി റിസോര്‍ട്ടുകളാക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയ ഹരജി കണ്ണന്‍ ദേവന്‍ പ്ളാന്‍േറഷന്‍സ് പിന്‍വലിച്ചു. ഭൂപരിഷ്കരണ നിയമ ഭേദഗതിയിലൂടെ അനുവദിച്ച ചില ഇളവുകള്‍ക്ക് ടാറ്റയുടെ കീഴിലുള്ള കണ്ണന്‍ ദേവന്‍ പ്ളാന്‍േറഷന് അര്‍ഹതയില്ളെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് ഹരജി പിന്‍വലിക്കുന്നതായി ഹരജിക്കാര്‍ അറിയിച്ചത്. എന്നാല്‍, സര്‍ക്കാറിന്‍െറ ആവശ്യം കണക്കിലെടുത്ത് ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. വെള്ളിയാഴ്ച വീണ്ടും പരിഗണിച്ചപ്പോള്‍ ഹരജി പിന്‍വലിക്കണമെന്ന ആവശ്യം കണ്ണന്‍ ദേവന്‍ ഉന്നയിക്കുകയും കോടതി അനുമതി നല്‍കുകയുമായിരുന്നു.
ബംഗ്ളാവ് റിസോര്‍ട്ടായി മാറ്റാന്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ അനുമതി നല്‍കിയിട്ടും സര്‍ക്കാര്‍ അനുവദിക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ഭൂപരിഷ്കരണ നിയമത്തില്‍ കൊണ്ടുവന്ന 2012ലെ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിപ്പിക്കാന്‍ തങ്ങള്‍ക്ക് കോടതി അനുമതിയുള്ളതാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അത് തടയുന്നത് അന്യായമാണെന്നായിരുന്നു ഹരജിയലെ വാദം.
എന്നാല്‍, കണ്ണന്‍ ദേവന്‍ ഹില്‍സ് ആക്ട് മാത്രമാണ് ഹരജിക്കാര്‍ക്ക് ബാധകമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്. ഭൂപരിഷ്കരണ നിയമത്തിലെ 2012ലെ ഭേദഗതി പ്രകാരമാണ് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവക്ക് അനുമതി നല്‍കിയുള്ള കോടതി ഉത്തരവുള്ളത്. ഭൂപരിഷ്കരണ നിയമത്തിലെ 81(4) വകുപ്പ് കണ്ണന്‍ദേവന് ബാധകമാവില്ല. അതിനാല്‍, കോടതി ഉത്തരവ് കണ്ണന്‍ ദേവന് അനുകൂലമാകില്ളെന്നും പാട്ടലംഘനം നടന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരജി പിന്‍വലിക്കാന്‍ അനുമതി തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.