വിമാനത്താവള ഭരണസമിതി: ഇ.പി. ജയരാജനുവേണ്ടി ധനവകുപ്പ് സെക്രട്ടറിയെ ഒഴിവാക്കുന്നു
text_fieldsകണ്ണൂർ: വിമാനത്താവള ഭരണസമിതിയിൽ മന്ത്രി ഇ.പി. ജയരാജനെ ഉൾപ്പെടുത്താൻ ധനവകുപ്പ് സെക്രട്ടറിയെ സമിതിയിൽനിന്ന് ഒഴിവാക്കാൻ ധാരണയായി. അടുത്ത ഭരണസമിതി യോഗത്തിൽ ഇ.പി. ജയരാജനെ ഡയറക്ടറായി നിയമിക്കും. നിയമനത്തിന് അനുമതിതേടുന്നതുകൂടി പരിഗണിച്ച് ഡിസംബറിൽ വീണ്ടും കിയാൽ ഇടക്കാല ജനറൽ ബോഡി യോഗംചേരും.
മുഖ്യമന്ത്രിക്ക് പുറേമ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രൻ, മാനേജിങ് ഡയറക്ടർ തുളസീദാസ്, ധനവകുപ്പ് സെക്രട്ടറി എന്നിവരാണ് ഭരണസമിതിയിൽ സർക്കാർ പ്രതിനിധികൾ. സ്വകാര്യപങ്കാളിത്തം വർധിച്ചേതാടെ സംസ്ഥാനസർക്കാർ പ്രാതിനിധ്യം മൂന്നിലൊന്നിൽ പരിമിതപ്പെടുത്തണം. അതിനാലാണ് ഇ.പി. ജയരാജനുവേണ്ടി ധനവകുപ്പ് സെക്രട്ടറിയെ ഒഴിവാക്കുന്നത്. ധനവകുപ്പ് സെക്രട്ടറിയെ ഒഴിവാക്കുന്നതിനോട് ധനമന്ത്രാലയത്തിന് എതിർപ്പുണ്ട്. ധനവകുപ്പ് സെക്രട്ടറിയെ ഒഴിവാക്കുന്നതോടെ സർക്കാർ നോമിനികളായി എം.ഡിക്ക് പുറേമ മന്ത്രിമാർ മാത്രമാകും. എം.ഡിയായ തുളസീദാസാവെട്ട നിലവിൽ സർവിസിലില്ലാത്ത ആളാണ്.
ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രാലയത്തിെൻറ എതിർപ്പ്. അത് മറികടന്നാണ് മുഖ്യമന്ത്രിയുടെ ഒാഫിസ് ജയരാജനുവേണ്ടി ഇടപെട്ടത്. ആദ്യതവണ മന്ത്രിയായപ്പോൾ ഡയറക്ടർ ബോർഡിൽ ഇടംപിടിച്ച ഇ.പി. ജയരാജൻ പിന്നീട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടപ്പോൾ പുറത്തായി.
രാജിവെച്ച് വീണ്ടും മന്ത്രിയായ എ.കെ. ശശീന്ദ്രൻ ഡയറക്ടറായി തുടരുന്നതിനുള്ള അജണ്ട കഴിഞ്ഞ ജനറൽ ബോഡി അംഗീകരിച്ചിരുന്നു. എന്നാൽ, മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയിട്ടും സ്ഥലം എം.എൽ.എ കൂടിയായ ഇ.പി. ജയരാജനെ ഭരണസമിതിക്ക് പുറത്തുനിർത്തുന്നതിനെതിരായ വികാരമാണ് ഒടുവിൽ പരിഗണിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.