കണ്ണൂർ വിമാനത്താവളം: കേന്ദ്രത്തിെൻറ അന്തിമ പരിശോധനാ ടീമിനെ കാത്തിരിക്കുന്നു
text_fieldsകണ്ണൂർ: കണ്ണൂരിൽനിന്ന് വിമാനം പറന്നുയരാൻ പ്രഖ്യാപിച്ച കാലാവധിക്കകം ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷെൻറ (ഡി.ജി.സി.എ) അന്തിമ പരിശോധന പൂർത്തിയാവുന്നതിനുള്ള കാത്തിരിപ്പിന് ദൈർഘ്യമേറുന്നു. അവസാന എൻ.ഒ.സി നൽകേണ്ട ഇൗ പരിശോധനക്ക് എന്ന് കേന്ദ്രസംഘം വരുമെന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ല.
കഴിഞ്ഞ മാസം മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും തമ്മിൽ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വളരെ അനുകൂലമായ നിലപാടാണ് ഉണ്ടായതെന്നും താമസിയാതെ പരിശോധന ആരംഭിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഒാഫിസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം. പക്ഷേ, െസപ്റ്റംബറിൽ കണ്ണൂരിൽ വിമാനം പറക്കാനുള്ള തീരുമാനം നടപ്പിലാവണമെങ്കിൽ ഇപ്പോൾ തന്നെ ഡി.ജി.സി.എ പരിശോധന പൂർത്തിയാവണം. പരിശോധന പൂർത്തിയാക്കാൻ സാധാരണ നിലയിൽ ഒരു മാസമെങ്കിലും സമയമെടുക്കും. പരിശോധന വേഗത്തിലാക്കുന്നതിനുള്ള പ്രീ ഒാഡിറ്റിങ് നടന്നുകഴിഞ്ഞിട്ടുണ്ടെന്നും താമസിക്കുന്നതിൽ ഉത്കണ്ഠയില്ലെന്നും വിമാനത്താവള നിർമാണ അതോറിറ്റി പറയുന്നു.
കണ്ണൂർ വിമാനത്താവളത്തിന് എൻ.ഒ.സി നൽകിയശേഷം ഭൂമിശാസ്ത്രപരമായ യോഗ്യത നിർണയിക്കാനുള്ള ഡി.ജി.സി.എ പരിശോധന 2014 ആഗസ്റ്റ് 28ന് പൂർത്തിയാക്കി. പിന്നീട് 2016 ജനുവരി 30ന് ഡി.ജി.സി.എ സംഘം സന്ദർശിച്ചാണ് ഫെബ്രുവരിയിൽ പരീക്ഷണ പറക്കലിന് അനുമതി നൽകിയത്. സംസ്ഥാന സർക്കാറിെൻറ നിർബന്ധത്തിന് വഴങ്ങി അന്ന് 2ബി ടൈപ്പ് എയർക്രാഫ്റ്റിന് മാത്രമാണ് പരീക്ഷണ പറക്കലിന് അനുമതി നൽകിയത്. ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് നാവിഗേഷൻ പരിശോധന നടത്തി. വ്യോമയാന മന്ത്രാലയത്തിെൻറ ഡോണിയര്‍ വിമാനം 5,000 അടി ഉയരത്തിൽ പറന്നാണ് റഡാര്‍ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിയത്. ഇനി അന്തിമ പരിശോധനയും വിമാന സർവിസിനുള്ള ഒൗദ്യോഗിക അനുമതിയും നൽകണം. അതിനുള്ള പരിശോധന ഏറ്റവും വേഗത്തിൽ നടക്കണെമന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് സ്റ്റണ്ടായി ഉമ്മൻ ചാണ്ടി സർക്കാർ 2016 ഫെബ്രുവരിയിൽ പരീക്ഷണ പറക്കൽ നടത്തിയ ശേഷം കിയാൽ വിലയിരുത്തൽ റിപ്പോർട്ടിൽ 2017 മാർച്ചിൽ വിമാനത്താവളം യാഥാർഥ്യമാക്കുമെന്ന് രേഖപ്പെടുത്തി. പിന്നീട് ആഗസ്റ്റിൽ വിമാനം പറക്കുമെന്നായി റിപ്പോർട്ട്. 2017 െസപ്റ്റംബറിൽ ഒാണ സമ്മാനമായിരിക്കും കണ്ണൂർ വിമാനത്താവളമെന്ന് വീണ്ടും മാറ്റിപ്പറഞ്ഞു. ഇത്തവണ ഒാണം കഴിഞ്ഞുള്ള െസപ്റ്റംബർ ആണ് സർക്കാർ ലക്ഷ്യമിട്ടത്. അതിനുള്ള ഒരുക്കവും സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് വിമാനത്താവളത്തിൽ നടപ്പിലാക്കി. ഇപ്പോൾ ഡി.ജി.സി.എയെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.