കണ്ണൂർ വിമാനത്താവളം: ഇലക്ട്രിക് വാഹനങ്ങൾ മാത്രമാക്കാനുള്ള നിർദേശം നടപ്പാകില്ല
text_fieldsതിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിനകത്ത് ഇലക്ട്രിക് വാഹനങ്ങൾ മാത്രമാക്കാനുള്ള ശ്രമം നടപ്പാകില്ല. വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്ന വിമാനക്കമ്പനികൾ ഇതിനകം എൽ.എൻ.ജി വാഹനങ്ങൾക്ക് ഒാർഡർ നൽകി. റൺവേയിൽ ഉൾപ്പെടെ വിമാനത്താവളത്തിനകത്ത് ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഉപയോഗിക്കുന്ന ആദ്യ എയർപോർട്ട് ആക്കി കണ്ണൂരിനെ മാറ്റാനുള്ള നിർദേശം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിൽ സർക്കാർ അവതരിപ്പിച്ചിരുന്നു.
എന്നാൽ, യോഗത്തിൽ പെങ്കടുത്ത കമ്പനി പ്രതിനിധികൾ ഇതിനകം എൽ.എൻ.ജി വാഹനങ്ങൾക്ക് ഒാർഡർ നൽകിയ കാര്യം അറിയിച്ചു. ഘട്ടംഘട്ടമായി വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രമാക്കി മാറ്റാൻ യോഗത്തിൽ ധാരണയായി. കേരള ഒാേട്ടാമൊബൈൽസ് ലിമിറ്റഡ് ഇലക്ട്രിക്കൽ ഒാേട്ടാകൾ ഇറക്കുമെങ്കിൽ അവ ഉപയോഗിച്ച് വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് സർവിസ് നടത്താൻ അനുമതി നൽകാനും യോഗം തീരുമാനിച്ചു. ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരി, ട്രാൻസ്പോർട് കമീഷണർ കെ. പത്മകുമാർ, വിമാനത്താവള അധികൃതർ, വിമാനക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.